HXR-MC88 എന്ന പേരില്‍ സോണി ഇന്ത്യ പുതിയ ഹാൻഡ്‌ഹെൽഡ് കാംകോർഡർ ഇന്ത്യയിൽ അവതരിപ്പിച്ചു. ലളിതമായ പ്രവർത്തനങ്ങളോടെ ഉയർന്ന പിക്ചര്‍ ക്വാളിറ്റി വാഗ്ദാനം ചെയ്യുന്ന ക്യാമറ സ്കൂളുകൾ, ഓഫീസുകൾ തുടങ്ങിയ ഓർഗനൈസേഷനുകളിലും ഉപയോഗിക്കാവുന്നതാണ്. കാംകോർഡറില്‍ ഒരു BIONZ X ഇമേജ് പ്രോസസ്സിംഗ് എഞ്ചിന്‍, വലിയ 1.0-ടൈപ്പ് എക്സ്മോർ RS CMOS സെൻസര്‍, 273 വൈഡ് എ.എഫ് കവറേജോടുകൂടിയ ഫാസ്റ്റ് ഹൈബ്രിഡ് ഓട്ടോഫോക്കസ് സിസ്റ്റം എന്നിവ HXR-MC88 കാംകോർഡറിന്‍റെ സവിശേഷതയാണ്.
MCX-500 മൾട്ടി-ക്യാമറ ലൈവ് പ്രൊഡ്യൂസറുമായി ജോഡിയാക്കുമ്പോൾ ഉപയോക്താക്കൾക്ക് RM-30BP റിമോട്ട് കമാൻഡർ ഉപയോഗിച്ച് കാംകോർഡറിനെ വിദൂരമായി നിയന്ത്രിക്കാനും ലളിതമായ ഉൽപാദന ഇക്കോസിസ്റ്റം വഴി തത്സമയ ഇവന്‍റുകൾ സ്ട്രീം ചെയ്യാനും സാധിക്കും.
104900 രൂപ നിരക്കിലാണ് കമ്പനി ഉപകരണം പുറത്തിറക്കിയിരിക്കുന്നത്. എല്ലാ സോണി സെന്‍റർ, ആൽഫ ഫ്ലാഗ്ഷിപ്പ് സ്റ്റോറുകൾ, സോണി അംഗീകൃത ഡീലർമാർ, ഇന്ത്യയിലുടനീളമുള്ള പ്രധാന ഇലക്ട്രോണിക് സ്റ്റോറുകൾ എന്നിവയിലൂടെ ജൂൺ 3 മുതൽ പുതിയ ക്യാമറ ലഭ്യമാകുന്നതാണ്.
Leave a Reply