
കഴിഞ്ഞ കുറച്ച് വർഷങ്ങളായി ടെക്നോളജി ഭീമന്മാരായ ആപ്പിൾ എഐയുമായി ബന്ധപ്പെട്ട നിരവധി ഏറ്റെടുക്കലുകളാണ് നടത്തിയിട്ടുള്ളത്. ഇപ്പോഴിതാ, ആപ്പിൾ ഇങ്ക് മെഷീൻ ലേണിംഗ് സ്റ്റാർട്ടപ്പായ ഇൻഡക്റ്റീവ് ഇങ്ക് വാങ്ങിയിരിക്കുകയാണ്.
ഒന്റാറിയോ ആസ്ഥാനമായുള്ള ഇൻഡക്റ്റീവ് വാട്ടർലൂവിൽ നിന്നുള്ള എഞ്ചിനീയറിംഗ് ടീം ആണ് സമീപ ആഴ്ചകളിൽ ആപ്പിളിന്റെ സിരിയിൽഉപയോഗിക്കുന്ന ഡേറ്റ മെച്ചപ്പെടുത്തുന്നതിനായി പങ്ക് ചേർന്നിരിക്കുന്നത്.
ഡേറ്റയിലെ പിശകുകൾ തിരിച്ചറിയുന്നതിനും ശരിയാക്കുന്നതിനുമായി ആർട്ടിഫിഷ്യൽ ഇന്റലിജന്റ്സ് ഉപയോഗിച്ച് പ്രവർത്തിക്കുന്ന ഇൻഡക്റ്റീവ് വികസിപ്പിച്ച സാങ്കേതികവിദ്യ പ്രയോജനപ്രദമാകുന്നതാണ്. മെഷീൻ ലേണിംഗിന് കൃത്യമായ ഡേറ്റ ഉണ്ടായിരിക്കേണ്ടത് പ്രധാനമാണ്. ജനപ്രിയവും ശക്തവുമായ AI വിഭാഗങ്ങൾ കുറഞ്ഞ മനുഷ്യ ഇടപെടലിലൂടെ സോഫ്റ്റ് വെയറിനെ മെച്ചപ്പെടുത്താൻ സഹായിക്കുന്നതാണ്.
Leave a Reply