ഊഹാപോഹങ്ങൾക്ക് വിരാമമിട്ട്, സ്മാർട്ട്ഫോൺ നിർമ്മാതാക്കളായ സാംസങ് 2020 ന്റെ രണ്ടാം പകുതിയിൽ ഗ്യാലക്സി നോട്ട് 20 സീരീസും ഗ്യാലക്സി ഫോൾഡ് 2 ഉം പുറത്തിറക്കാനുള്ള പദ്ധതികൾ സ്ഥിരീകരിച്ചു. മുൻപ് നിശ്ചയിച്ചപ്രകാരം തന്നെ റിലീസ് നടക്കുമെന്നും കോവിഡ് 19 പാൻഡെമിക് ഇതിന് തടസ്സമാകില്ലെന്നും കമ്പനി അറിയിച്ചു. സാംസങ്ങിന്റെ മൂന്നാമത്തെ മടക്കാവുന്ന ഉപകരണമായിരിക്കും സാംസങ് ഗ്യാലക്സി ഫോൾഡ് 2. 2213×1689 റെസല്യൂഷനോടുകൂടിയ 7.59 ഇഞ്ച് സ്ക്രീനും 120Hz റിഫ്രഷ് റെയ്റ്റും ഫോണിൽ ഉണ്ടാകും.
6.9 പഞ്ച്-ഹോൾ ഡൈനാമിക് AMOLED ഡിസ്പ്ലേ ,120Hz റിഫ്രഷ് റേറ്റ് എന്നിവ സാംസങ് ഗ്യാലക്സി നോട്ട് 20ൽ പ്രതീക്ഷിക്കുന്നു. സ്നാപ്ഡ്രാഗൺ 865 + / എക്സിനോസ് 992 SoCആണ് ഫോണിന്റെ കരുത്ത്. 108 മെഗാപിക്സൽ ക്യാമറയും 48 മെഗാപിക്സലും 12 മെഗാപിക്സൽ ക്യാമറയും ഉൾക്കൊള്ളുന്ന ഒരു ട്രിപ്പിൾ ക്യാമറ സജ്ജീകരണമാണ് ഫോണിന്റെ റിയർപാനലിലുള്ളത്.
Leave a Reply