ഷവോമിയുടെ മറ്റൊരു കെ സീരിസ് സ്മാർട്ട്ഫോണായി റെഡ്മി കെ 30i അവതരിപ്പിച്ചിരിക്കുന്നു. റെഡ്മി കെ 30 5Gക്ക് സമാനമായുള്ളതാണ് പുതിയ ഹാൻഡ്സെറ്റ്. ഇരു ഫോണുകളും തമ്മിലുള്ള പ്രധാന വ്യത്യാസം മെയിൻ ക്യാമറയിലാണ്. റെഡ്മി കെ 30 5Gയിൽ നിന്നുള്ള 64 മെഗാപിക്സൽ പ്രധാന ക്യാമറയ്ക്ക് പകരം റെഡ്മി കെ 30iയിൽ 48 മെഗാപിക്സൽ ക്യാമറയാണ് നൽകിയിരിക്കുന്നത്. സോണി സെൻസർ ഉപയോഗിച്ചിരിക്കുന്ന ഇതിലൂടെ മികച്ച ചിത്രങ്ങൾ പകർത്താം എന്നാണ് ഷവോമി പറയുന്നത്. 8 മെഗാപിക്സൽ വൈഡ് ആംഗിൾ ക്യാമറ, 5 മെഗാപിക്സൽ മാക്രോ ക്യാമറ, 2 മെഗാപിക്സൽ ഡെപ്ത് ക്യാമറ എന്നിവയാണ് മറ്റ് ക്യാമറ സവിശേഷതകൾ.
ഫുൾ എച്ച്ഡി + റെസല്യൂഷനോടുകൂടിയ 6.67 ഇഞ്ച് ഐപിഎസ് എൽസിഡി ഡിസ്‌പ്ലേയ്ക്ക് 120Hz റിഫ്രഷ് റെയ്റ്റ് കൂടാതെ,ഡിസ്പ്ലേയിൽ ഡ്യുവൽ പഞ്ച്-ഹോൾ കട്ട്ഔട്ടും ഉണ്ട്. അതിൽ 20 മെഗാപിക്സലിന്റെ പ്രധാന ക്യാമറയും 2 മെഗാപിക്സൽ ഡെപ്ത് ക്യാമറയും നൽകിയിരിക്കുന്നു.
സ്നാപ്ഡ്രാഗൺ 765 ജി ചിപ്പ്സെറ്റിൽ പ്രവർത്തിക്കുന്ന 128GB യുഎഫ്‌എസ് 2.1 സ്റ്റോറേജ് വേരിയന്റിൽ മാത്രമാണ് ഹാൻഡ്സെറ്റ് അവതരിപ്പിച്ചിട്ടുള്ളത്. ഓൺബോർഡിൽ 6 ജിബി എൽപിഡിഡിആർ 4 എക്‌സ് റാം ഉണ്ട്. 30W വയേർഡ് ഫാസ്റ്റ് ചാർജ്ജിംഗ് സിസ്റ്റത്തോടൊപ്പം 4500mAh ബാറ്ററിയുമുള്ള ഫോണിന് 1899 യുവാൻ (ഏകദേശം 20200 രൂപ)ആണ് വില.
Leave a Reply