ചൈനീസ് സ്മാർട്ട്ഫോൺ നിർമ്മാതാക്കളായ റിയൽമി, ഇന്ത്യയിലെ സ്മാർട്ട് ടെലിവിഷൻ വിഭാഗത്തിലേക്ക് തങ്ങളുടെ പുതിയ ഉല്‍പ്പന്നം അവതരിപ്പിച്ചിരിക്കുന്നു. സാധാരണക്കാര്‍ക്ക് താങ്ങാവുന്ന 12999 രൂപ മുതലാണ് ഇതിന്റെ വിലയാരംഭിക്കുന്നത്. റിയല്‍മി ഇതാദ്യമായാണ് കുറഞ്ഞ വിലയുള്ള സ്മാര്‍ട്ട് ടിവി പുറത്തിറക്കുന്നത്. മീഡിയടെക് പവർഫുൾ 64-ബിറ്റ് ക്വാഡ് കോർ പ്രോസസ്സറില്‍ പ്രവര്‍ത്തിക്കുന്ന ഇതില്‍ ഡോൾബി ഓഡിയോ സർട്ടിഫൈഡ് 24W ക്വാഡ് സ്റ്റീരിയോ സ്പീക്കറുകളും ഉള്‍പ്പെടുത്തിയിരിക്കുന്നു.
സവിശേഷതകൾ
ആന്‍ഡ്രോയിഡ് ടിവിക്കായുള്ള ഗൂഗിള്‍ പ്ലേ സ്റ്റോറിലേക്കുള്ള ആക്സസ്സ് ലഭ്യമാക്കുന്ന ആന്‍ഡ്രോയിഡ് ടിവി 9 പൈ ഓ എസ് ആണ് റിയല്‍മി പുതിയ സ്മാര്‍ട്ട് ടിവിയില്‍ നല്‍കിയിരിക്കുന്നത്. നെറ്റ്ഫ്ലിക്സ്, യൂട്യൂബ്, പ്രൈം വീഡിയോ തുടങ്ങിയ ബിൽറ്റ്-ഇൻ സ്ട്രീമിംഗ് പ്ലാറ്റ്ഫോമുകളുമുള്ള സ്മാര്‍ട്ട് ടിവിയില്‍ ബേസില്ലെസ്സ് അൾട്രാ ബ്രൈറ്റ് LED ഡിസ്പ്ലേ, ക്രോം ബൂസ്റ്റ് പിക്ചര്‍ എഞ്ചിന്, സര്‍ട്ടിഫൈഡ് ആന്‍ഡ്രോയിഡ് ടിവി ഗൂഗിള്‍ അസിസ്റ്റന്റ് തുടങ്ങിയ നൂതന ഫീച്ചറുകളും ഉള്‍പ്പെട്ടിരിക്കുന്നു.
ഇതിനുപുറമെ, റിയൽമി സ്മാർട്ട് ടിവിയിൽ ഏറ്റവും ഉയർന്ന തെളിച്ചം പ്രദാനം ചെയ്യുന്നതിനായി 400 nits, എച്ച്ഡിആർ 10 സ്റ്റാൻഡേർഡ് വരെയുള്ള എച്ച്ഡിആര്‍ പിന്തുണ, 1 ജിബി റാം, ആപ്ലിക്കേഷനുകൾക്കായി 8 ജിബി ഇന്റേണൽ സ്റ്റോറേജ് എന്നിവയും ഉൾപ്പെടുന്നു.
വിലയും ലഭ്യതയും
1366 x 768 പിക്സിൽ റെസലൂഷനുള്ള 32 ഇഞ്ച് , 1920 x 1080 പിക്സിൽ റെസലൂഷനുള്ള 43 ഇഞ്ച് എന്നിങ്ങനെ റിയൽമി സ്മാർട്ട് ടിവി രണ്ട് വേരിയന്റുകളിൽ ആണ് അവതരിപ്പിച്ചിട്ടുള്ളത്. ഇവയ്ക്ക് യഥാക്രമം 12999, 21999 രൂപയാണ് വിലകള്‍. രണ്ട് മോഡലുകളും 2020 ജൂൺ 2 ഉച്ചയ്ക്ക് 12ന് realme.com , ഫ്ലിപ്കാർട്ട് എന്നിവയിൽ വിൽപ്പനയ്ക്കെത്തും. ഓഫ്ലൈൻ സ്റ്റോറുകളിൽ ഉടന്‍തന്നെ ഈ സ്മാര്‍ട്ട് ടിവികള്‍ ലഭ്യമാകുന്നതാണ്.
Leave a Reply