ഗൂഗിൾ ലെൻസിലേക്ക് ഒരു പുതിയ സവിശേഷത ചേർത്തിരിക്കുന്നു. അതിൻപ്രകാരം ഫോണിൽ നിന്ന് കൈയ്യക്ഷര കുറിപ്പുകൾ ലെൻസ് ഉപയോഗിച്ച് നിങ്ങളുടെ കംപ്യൂട്ടറിലേക്ക് കോപ്പി,പേസ്റ്റ് ചെയ്യുവാൻ ഉപയോക്താക്കൾക്ക് സാധിക്കുന്നതാണ്. നിങ്ങളുടെ കൈയ്യക്ഷരം വ്യക്തമായ രീതിയിൽ ഉണ്ടെങ്കിൽ മാത്രമേ ഗൂഗിൾ ലെൻസ് പ്രവർത്തിക്കൂ. പുതിയ സവിശേഷത ഉപയോഗിക്കുന്നതിന്, ഗൂഗിൾ ക്രോമിന്റെ ഏറ്റവും പുതിയ പതിപ്പും ആൻഡ്രോയിഡിൽ സ്റ്റാൻഡെലോൺ ഗൂഗിൾ ലെൻസ് ആപ്ലിക്കേഷനോ iOS- ൽ ഗൂഗിൾ ആപ്ലിക്കേഷനോ ആവശ്യമാണ്. രണ്ട് ഉപകരണങ്ങളിലും ഒരേ ഗൂഗിൾ അക്കൗണ്ടിൽ ആയിരിക്കണം നിങ്ങൾ ലോഗിൻ ചെയ്യേണ്ടത്. ഈ സവിശേഷത ഉപയോഗിക്കുന്നതിനായികൈയ്യക്ഷരമുള്ള ഏതെങ്കിലും വാചകത്തിലേക്ക് നിങ്ങളുടെ ക്യാമറ പോയിന്റ് ചെയ്യുക. തുടർന്ന്, സ്ക്രീനിൽ അത് ഹൈലൈറ്റ് ചെയ്യുകയും കോപ്പി സെലക്റ്റ് ചെയ്യുകയും ചെയ്യുക. നിങ്ങൾക്ക് ഗൂഗിൾ ഡോക്സിലെ ഏത് ഡോക്യുമെന്റിലേയ്ക്കും പോയി എഡിറ്റ് അമർത്താം തുടർന്ന് വാചകം പേസ്റ്റ് ചെയ്യുകയുമാകാം.
Leave a Reply