പ്ലാറ്റ്‌ഫോമിലേക്ക് സബ്‌സ്‌ക്രൈബ് ചെയ്‌തതും എന്നാൽ ഒരു വർഷമോ അതിൽ കൂടുതലോ നാളുകളായി ഉപയോഗിക്കാത്തതുമായ ഉപഭോക്താക്കളുടെ സബ്‌സ്‌ക്രിപ്‌ഷനുകൾ നെറ്റ്ഫ്ലിക്സ് റദ്ദാക്കുവാനൊരുങ്ങുന്നു. ഇത് സംബന്ധിച്ച് ഉപഭോക്താക്കള്‍ക്ക് ആദ്യം ഇമെയിലുകൾ അല്ലെങ്കിൽ പുഷ്അപ്പ് നോട്ടിഫിക്കേഷനുകള്‍ വഴി അറിയിപ്പ് നല്‍കുന്നതാണ്. ഉപയോക്താക്കൾ മറുപടി നൽകുന്നില്ലെങ്കിൽ, നെറ്റ്ഫ്ലിക്സ് ആ ഉപഭോക്താവിന്‍റെ സബ്സ്ക്രിപ്ഷന്‍ ഓട്ടോമാറ്റിക്കായി റദ്ദാക്കും.
സേവനം ഉപയോഗിക്കാത്ത വരിക്കാർക്കായുള്ള പണം ലാഭിക്കുന്നതിനായാണ് കമ്പനി പുതിയ നടപടി ആരംഭിച്ചിരിക്കുന്നത്. രണ്ട് വർഷത്തിലേറെയായി ഈ സേവനം ഒട്ടും പ്രയോജനപ്പെടുത്താത്ത ഉപഭോക്താക്കളുടെ അംഗത്വവും റദ്ദാക്കപ്പെടും.
ഒരുപക്ഷേ, സബ്സ്ക്രിപ്ഷനുകൾ ഓട്ടോമാറ്റിക്കായി റദ്ദാക്കുകയും ഉപയോക്താക്കൾക്ക് നെറ്റ്ഫ്ലിക്സ് വീണ്ടും ഉപയോഗിക്കാൻ മനസ്സ് വരുകയും ചെയ്താൽ, അവർക്ക് എളുപ്പത്തിൽ വീണ്ടും സബ്സ്ക്രൈബ് ചെയ്യാൻ സാധിക്കുന്നതാണ്. നെറ്റ്ഫ്ലിക്സ് സേവനം റദ്ദാക്കി 10 മാസത്തിനുള്ളിൽ ഉപയോക്താക്കൾ വീണ്ടും ഇതിലേക്ക് പ്രവേശിക്കുകയാണെങ്കില്‍, നിങ്ങള്‍ ലെഫ്റ്റ് ആയ സമയത്ത് ഉണ്ടായിരുന്ന അതേരീതിയില്‍ തന്നെ ഇപ്പോഴും നിങ്ങളുടെ ഫേവറേറ്റ്സുകള്‍, പ്രൊഫൈലുകൾ, വ്യൂവിങ് പ്രിഫറന്‍സുകള്‍ , അക്കൗണ്ട് ഡീറ്റെയില്‍സ് എന്നിവയിലേക്ക് പ്രവേശനം സാധ്യമാകും.
Leave a Reply