കേരളത്തിൽ ആർട്ടിഫിഷ്യൽ ഇന്‍റലിജൻസില്‍ എംടെക് കോഴ്സ് ആരംഭിക്കാൻ സർക്കാർ അനുമതി നൽകിയിരിക്കുന്നു. ഉന്നത വിദ്യാഭ്യാസ വകുപ്പിന് കീഴിൽ തിരുവനന്തപുരം കോളേജ് ഓഫ് എഞ്ചിനീയറിംഗ്, കൊല്ലം ടികെഎം കോളേജ് എന്നിവിടങ്ങളിലാണ് പുതിയ അധ്യായന വർഷത്തിൽ കോഴ്സ് തുടങ്ങുക.
എപിജെ അബ്ദുൽ കലാം സാങ്കേതിക സർവകലാശാലയുടെയും എഐസിടിഇ-യുടെയും അംഗീകാരമുള്ള എംടെക് ആര്‍ട്ടിഫിഷ്യല്‍ ഇന്‍റലിജന്‍റ്സ്, റോബോട്ടിക്സ് ആന്‍ഡ് ഓട്ടോമേഷൻ കോഴ്സുകള്‍ക്ക് വരുന്ന അധ്യായന വർഷം മുതൽ 18 വീതം സീറ്റുകളിൽ പ്രവേശനം ഉണ്ടായിരിക്കും.
ഇന്‍റർ ഡിസിപ്ലിനറി മാതൃകയിലുള്ള കോഴ്സുകളിലേക്ക് കംപ്യൂട്ടർ സയൻസ്, ഇലക്ട്രോണിക്സ്, മെക്കാനിക്കൽ, ഇലക്ട്രിക്കൽ എൻജിനീയറിങ് ബിരുദധാരികൾക്ക് പ്രവേശനം നേടാം.
Leave a Reply