മാക്ബുക്ക് എയർ, ഐപാഡ് പ്രോ എന്നിവയിലേക്ക് പുതിയ മാജിക് കീബോർഡ് അപ്ഡേറ്റ് ചെയ്തതിനുശേഷം, ആപ്പിൾ 13 ഇഞ്ച് മാക്ബുക്ക് പ്രോ ഡിവൈസിനും അതേ അപ്‌ഡേഷൻ നൽകിയിരിക്കുന്നു. പുതിയ മാക്ബുക്ക് പ്രോയിൽ ഇന്റലിന്റെ പത്താം തലമുറ പ്രോസസ്സർ ആണ് നൽകിയിരിക്കുന്നത്.
പഴയ ബട്ടർഫ്ലൈ കീബോർഡുകൾ എളുപ്പത്തിൽ തകരാറിലാകുമെന്ന് നിരവധി ഉപയോക്താക്കൾ പരാതിപ്പെട്ടിരുന്നതിനാൽ പുതിയ ഡിവൈസിൽ ഇത് ഉപയോഗിക്കുന്നില്ലായെന്നതാണ് കമ്പനിയുടെ തീരുമാനം. 2019 നവംബറിൽ, 16 ഇഞ്ച് മാക്ബുക്ക് പ്രോ പ്രഖ്യാപിച്ചുകൊണ്ടാണ് കമ്പനി ബട്ടർഫ്ലൈ കീബോർഡ് പുറത്തിറക്കിയത്. തുടർന്ന് 2020 മാർച്ചിൽ അവതരിപ്പിച്ച പുതിയ മാക്ബുക്ക് എയറിൽ ഇത് ഉൾപ്പെടുത്തി. ഇപ്പോഴിതാ,പുതിയ കീബോർഡുകൾ ഉപയോഗിച്ച് ലാപ്‌ടോപ്പ് പോർട്ട്‌ഫോളിയോ പുതുക്കിയിരിക്കുകയാണ്.
ഇന്ത്യയിൽ ലഭ്യമാകുന്ന മാക്ബുക്ക് പ്രോ വേരിയന്റിന് 1TB സ്റ്റോറേജും 16GB റാമും ആണ് ഉള്ളത്. കൂടാതെ, പഴയ 13ഇഞ്ച് മാക്ബുക്ക് പ്രോയെക്കാൾ 2.8 മടങ്ങ് വേഗതയോടുകൂടിയതാണ് പുതിയ ഡിവൈസ് എന്നാണ് കമ്പനി അവകാശപ്പെടുന്നത്.
ഇന്ത്യയിലെ ആപ്പിൾ ഓതറൈസ്ഡ് റീസെല്ലറുകൾ വഴി ലഭ്യമാകുന്ന ഡിവൈസിന് 122990 രൂപയാണ് വില.
Leave a Reply