റിലയൻസ് ഇൻഡസ്ട്രീസിന് കീഴിലുള്ള ഇ-കൊമേഴ്സ് പ്ലാറ്റ്ഫോമായ ജിയോ മാർട്ട് സേവനങ്ങൾ രാജ്യത്തെ കൂടുതൽ നഗരങ്ങളിലേക്ക് വ്യാപിച്ചിരിക്കുന്നു. മഹാരാഷ്ട്രയുടെ ചില ഭാഗങ്ങളിൽ മാത്രം പരീക്ഷണാടിസ്ഥാനത്തിൽ തുടങ്ങിയ പ്രവർത്തനം ഡൽഹി, ബാംഗ്ലൂർ, ചെന്നൈ, കൊൽക്കത്ത എന്നിവിടങ്ങളിലേക്ക് കൂടിയാണ് ഇപ്പോൾ ലഭ്യമാക്കിയിരിക്കുന്നത്.
www.jiomart.com എന്ന വെബ്സൈറ്റ് വഴി ഓർഡർ നൽകുന്നതിനാണ് സൗകര്യം ഒരുക്കിയിരിക്കുന്നത്. റിലയൻസ് റീട്ടെയിൽ സ്മാർട്ട്, റിലയൻസ് ഫ്രഷ് സ്റ്റോറുകളുമായി ബന്ധപ്പെട്ടാണ് ഇപ്പോഴത്തെ പ്രവർത്തനങ്ങൾ.
Reliancesmart.in എന്ന വെബ്സൈറ്റ് jiomart.com-ലേക്ക് ലിങ്ക് ചെയ്തിട്ടുമുണ്ട്. 750 രൂപയിൽ താഴെയുള്ള ഓർഡറുകൾക്ക് 25 രൂപ വിതരണ ഫീസായും ഈടാക്കുന്നുണ്ട്. നിലവിൽ ജിയോ മാർട്ടിന്റെ വെബ് വേർഷൻ മാത്രമാണ് അവതരിപ്പിച്ചിട്ടുള്ളത്. മൊബൈൽ വേർഷൻ വൈകാതെ പുറത്തിറക്കും എന്നാണ് കമ്പനി വൃത്തങ്ങൾ സൂചിപ്പിക്കുന്നത്.
Leave a Reply