ജിയോമീറ്റിൽ വീഡിയോ കോൺഫറൻസിംഗ് സേവനം ഉടൻ

jio meet

ജിയോമീറ്റ് വീഡിയോ കോൺഫറൻസിംഗ് സേവനം ആരംഭിക്കാൻ ഉദ്ദേശിക്കുന്നതായി റിലയൻസ് ജിയോ വെളിപ്പെടുത്തിയിരിക്കുന്നു. വീഡിയോ ചാറ്റിന്റെയും കോൺഫറൻസിംഗ് പ്ലാറ്റ്‌ഫോമുകളുടെയും വ്യാപനം കണക്കിലെടുത്തുകൊണ്ട് ജിയോയുടെ ഈ മുന്നൊരുക്കം. കമ്പനി ഇപ്പോൾ ഈ സേവനം രാജ്യവ്യാപകമായി ആരംഭിക്കാൻ ഒരുങ്ങുകയാണ്. 100 പങ്കാളികൾ വരെ ഗ്രൂപ്പ് കോളിംഗ് അനുവദിക്കാൻ ആപ്ലിക്കേഷന് കഴിയുമെന്ന് ജിയോമീറ്റ് വെബ്‌സൈറ്റിൽ പറയുന്നു. സൂം പോലെ, ജിയോമീറ്റും ഉപയോക്താക്കൾക്കും എന്റർപ്രൈസ് ഉപഭോക്താക്കൾക്കും വേണ്ടിയുള്ളതാണെന്ന് വിലയിരുത്തപ്പെടുന്നു.തെരഞ്ഞെടുത്ത ഉപയോക്താക്കൾക്കായി പരീക്ഷണാടിസ്ഥാനത്തിൽ ഈ സേവനം ഉടൻ അവതരിപ്പിക്കപ്പെടുന്നതാണ്.ആൻഡ്രോയിഡ്,ഐഓഎസ്, വിൻഡോസ് തുടങ്ങിയ പ്ലാറ്റ്ഫോമുകളിൽ ഇത് പ്രവർത്തിക്കുന്നതായിരിക്കും.

About The Author

Be the first to comment

Leave a Reply

Your email address will not be published.


*