പോയ്‌ന്റർ ഇൻസ്റ്റിറ്റ്യൂട്ടിന്റെ ഇന്റർനാഷണൽ ഫാക്റ്റ് ചെക്കിംഗ് നെറ്റ്‌വർക്ക് (ഐഎഫ്‌സിഎൻ) കൊറോണ വൈറസുമായി ബന്ധപ്പെട്ട അഭ്യൂഹങ്ങളും മറ്റ് വ്യാജവാർത്തകളും പ്രചരിപ്പിക്കുന്നത് തടയിടാൻ ഒരു വാട്‌സ്ആപ്പ് ചാറ്റ്ബോട്ട് പുറത്തിറക്കി. വൈറസിനെക്കുറിച്ച് ചോദ്യങ്ങൾ ചോദിക്കാനോ ഇന്ത്യയിൽ നിന്നും വിദേശത്തു നിന്നുമുള്ള ഔദ്യോഗിക വസ്തുതാ പരിശോധനക്കാർ പ്രസിദ്ധീകരിച്ച ഏറ്റവും പുതിയ വസ്തുതകൾ പരിശോധിക്കാനോ കാണാനോ ഈ ചാറ്റ്ബോട്ട് ഉപയോക്താക്കൾക്ക് പ്രയോജനപ്പെടുത്താം.
പാൻഡെമിക് സമയത്ത് വിശ്വസ്നീയമായ വിവരങ്ങളുടെ ഒഴുക്ക് വർദ്ധിപ്പിക്കുന്നതിനുള്ള ഒരു പൊതു പരിഹാരമാണ് ചാറ്റ്ബോട്ടുകൾ. ഐഎഫ്‌സിഎൻ കൂടാതെ, ഇത്തരം പരിഹാരങ്ങൾ സൃഷ്ടിക്കുന്നതിനായി വാട്‌സ്ആപ്പ് ഇന്ത്യയിലെ പല സർക്കാരുകളുമായും മറ്റ് ഓർഗനൈസേഷനുകളുമായും പങ്കാളികളായിട്ടുണ്ട്.
പാൻഡെമിക് സമയത് തെറ്റായ വിവരങ്ങളുടെ വളർച്ച ലോകമെമ്പാടും നിരവധി പ്രശ്നങ്ങൾ സൃഷ്ടിച്ചിട്ടുണ്ട്.ഫെയ്സ്ബുക്ക്, ട്വിറ്റർ, വാട്സ്ആപ്പ്, ടിക്ടോക്ക് തുടങ്ങിയ പ്ലാറ്റ്ഫോമുകളെല്ലാം വ്യാജവാർത്തകൾ പ്രചരിക്കുന്നതിന് വേദിയാകുന്നുണ്ടെന്നാണ് വസ്തുത പരിശോധകർ ഇപ്പോഴും അഭിപ്രായപ്പെടുന്നത്.
Leave a Reply