ആന്‍ഡ്രോയിഡ് ഉപകരണങ്ങൾക്കായി സജ്ജീകരിച്ച എല്ലാ ആപ്ലിക്കേഷൻ സബ്‌സ്‌ക്രിപ്‌ഷനുകളും ഗൂഗിൾ പ്ലേ സ്റ്റോറാണ് ഹോസ്റ്റ് ചെയ്യുന്നത്. പ്രതിവാര, പ്രതിമാസ, അല്ലെങ്കിൽ വാർഷിക സബ്‌സ്‌ക്രിപ്‌ഷനുകളായി പണമടച്ച് ഉപയോഗിക്കുന്ന ആപ്പുകളുടെ സബ്സ്ക്രിപ്ഷൻ നിർത്തുവാൻ ഉദേശിക്കുമ്പോൾ അത് ആന്‍ഡ്രോയിഡ് ഹാൻഡ്‌സെറ്റും വെബിലെ പ്ലേ സ്റ്റോറും ഉപയോഗിച്ച് എങ്ങനെ സാധ്യമാക്കാം എന്ന് നോക്കാം.
ആന്‍ഡ്രോയിഡ് സ്മാർട്ട്‌ഫോൺ ഉപയോഗിക്കുന്നതാണ് ആന്‍ഡ്രോയിഡ് ആപ്ലിക്കേഷൻ സബ്‌സ്‌ക്രിപ്‌ഷനുകൾ റദ്ദാക്കാനുള്ള ഏറ്റവും എളുപ്പമാർഗം.
- “പ്ലേ സ്റ്റോർ” ആപ്ലിക്കേഷൻ തുറന്ന്കൊണ്ട് പ്രവര്‍ത്തനം ആരംഭിക്കുക.
- അടുത്തതായി, ഇന്‍റര്‍ഫേസിന്‍റെ മുകളിൽ ഇടത് കോണിലുള്ള മൂന്ന് തിരശ്ചീന രേഖകളില്‍ ടാപ്പ് ചെയ്യുക.
- തുടർന്ന് ലഭ്യമാകുന്ന ബോക്സിൽ നിന്ന് “സബ്സ്ക്രിപ്ഷനുകൾ” എന്ന ഓപ്ഷനിൽ ടാപ്പ് ചെയ്യുക.
- ഗൂഗിള്‍ പ്ലേ സ്റ്റോർ വഴി നിങ്ങൾ പണമടയ്ക്കുന്ന എല്ലാ സബ്സ്ക്രിപ്ഷനും ഇപ്പോൾ കാണും. റദ്ദാക്കാൻ ആഗ്രഹിക്കുന്ന സബ്സ്ക്രിപ്ഷനിൽ ടാപ്പ് ചെയ്യുക.
- പേജിന്‍റെ ചുവടെ കാണുന്ന “cancel subscribtion” ലിങ്ക് തിരഞ്ഞെടുക്കുക.
Leave a Reply