പലരുടെയും വാട്സ്ആപ്പ് സ്റ്റാറ്റസ് കണ്ടിട്ട് അത് സെൻഡ് ചെയ്യുവാൻ പറഞ്ഞിട്ട് അവരതു തരുന്നതും കാത്തിരിക്കേണ്ടാ…. അത് നിങ്ങളുടെ ഫോണിൽ തന്നെ ഉണ്ട്. സ്റ്റാറ്റസ് സേവ് ചെയ്യുന്നത് എങ്ങനെ എന്നു നോക്കാം.
1) ഫോണിലെ ഫയൽ മാനേജർ തുറക്കുക.
2) Options- ലെ Settings തുറക്കുക.തുടർന്നു വരുന്ന വിൻഡോയിൽ നിന്ന് ‘view hidden files’ ചെക്ക് ബോക്സ് എനേബിൾ ചെയ്യുക.
3) ഫയൽ മാനേജറിൽ തിരികെ പോയി വാട്സ്ആപ്പ് ഫോൾഡർ തുറക്കുക.
4) “Media” ഫോൾഡർ തുറക്കുക.
5) അതിൽ ഒരു “.statuses” ഫോൾഡർ നിങ്ങൾക്ക് കാണാം
6) ആ ഫോൾഡറിൽ 24hr സമയപരിധിയിൽ നിങ്ങൾ കാണുന്ന എല്ലാ സ്റ്റാറ്റസുകളും അടങ്ങിയിരിക്കുന്നു.
7) ശ്രദ്ധിക്കുക!.. 24 മണിക്കൂറിനുശേഷം അവ ഓട്ടോമാറ്റിക്കായി ഈ ഫോൾഡറിൽ നിന്ന് നീക്കം ചെയ്യപ്പെടും.ആയതിനാൽ പിന്നീടുള്ള ആവശ്യത്തിന് ഈ ഫയൽ സംരക്ഷിക്കാൻ, നിങ്ങളുടെ ഇഷ്ടാനുസരണമുള്ള മറ്റൊരു ഫോൾഡറിലേക്ക് അവയെ കോപ്പി ചെയ്യുകയോ / മൂവ് ചെയ്യുകയോ ആവാം
Leave a Reply