ഫോട്ടോഷോപ്പില്‍ മറ്റ് ലെയറുകളിലൊന്നും ഇടപെടാതെ ചിത്രത്തിന്‍റെ ഒരു ഭാഗത്ത് പ്രവർത്തിക്കാൻ കഴിയുകയും വേഗതയേറിയ വർക്ക്ഫ്ലോ സൃഷ്ടിക്കാനും സഹായിക്കുകയും ചെയ്യുന്നതുള്‍പ്പെടെ ലെയറുകളുടെ പ്രയോജനങ്ങള്‍ വളരെ വലുതാണ്. വര്‍ക്കുകള്‍ എളുപ്പമാക്കാന്‍ ഈ ലെയറുകള്‍ എല്ലാം മേര്‍ജ് ചെയ്യുന്നതാണ് ഉത്തമം . അത് എപ്രകാരമെന്ന് നോക്കാം.
ഫോട്ടോഷോപ്പിലെ തിരഞ്ഞെടുത്ത ലെയറുകൾ ഒന്നിച്ച് മേർജ് ചെയ്യുന്നതിന്, വലതുവശത്തുള്ള ലെയേഴ്സ് പാനലിൽ നിന്ന് മേർജ് ചെയ്യാൻ ആഗ്രഹിക്കുന്ന ലെയറുകൾ തിരഞ്ഞെടുക്കേണ്ടതുണ്ട്. ഒരു സമയം ഒന്നിൽ കൂടുതൽ ലെയറുകൾ തിരഞ്ഞെടുക്കുന്നതിന് കീബോർഡിൽ Ctrl കീ അമർത്തിപ്പിടിക്കുക.
ലെയറുകൾ തിരഞ്ഞെടുത്ത് കഴിഞ്ഞാൽ, തിരഞ്ഞെടുത്ത ലെയറിൽ റൈറ്റ്-ക്ലിക്ക് ചെയ്യുക. ലെയറുകളുടെ ടൈപ്പ് അനുസരിച്ച് “Merge Layers” അല്ലെങ്കിൽ “Merge Shapes” അമർത്തുക.
ഇതിനുപകരമായി, കീബോർഡിൽ Ctrl + E അമർത്താം.
റൈറ്റ് ക്ലിക്ക് ചെയ്യുമ്പോൾ ടെക്സ്റ്റ് ബോക്സുകൾ പോലെയുള്ള ചില ലെയറുകൾക്ക് ഈ ഓപ്ഷൻ ദൃശ്യമാകില്ല. പകരം, ലെയര്‍ പാനലില്‍ മുകളിൽ വലത് കോണിലുള്ള മെനു ഓപ്ഷന്‍ ക്ലിക്ക് ചെയ്ത് അതിലെ മേര്‍ജ് ലെയേഴ്സ് തിരഞ്ഞെടുക്കുക. തിരഞ്ഞെടുത്ത ലെയറുകൾ ഒന്നിച്ച് മേർജ് ചെയ്യുന്നതിന് ഇവിടെ നിന്ന് “Merge Layers” അല്ലെങ്കിൽ “Merge Shapes” പ്രസ്സ് ചെയ്യുക.
Leave a Reply