ഗൂഗിള്‍ മാപ്പ്സിലെ ശബ്‌ദ ഭാഷ മാറ്റാം

ഗൂഗിള്‍  മാപ്പ്സിന്‍റെ സഹായത്തോടെ യാത്രകള്‍ പ്ലാന്‍ ചെയ്യുമ്പോള്‍ ദിശ പറഞ്ഞുതരുന്ന ആ ശബ്‌ദത്തിന്‍റെ ഭാഷ മാറ്റണമെന്ന് തോന്നിയാല്‍ അതത്ര വലിയ ബുദ്ധിമുട്ടുള്ള കാര്യമല്ലാ  കേട്ടോ…. മറ്റൊരാളുടെ സഹായം ആവശ്യപ്പെടാതെ  നമുക്ക് സ്വയം ആപ്ലിക്കേഷന്‍ തുറന്ന് ചെയ്യാവുന്നതേയുള്ളൂ. മലയാളം ഉള്‍പ്പെടെ അന്‍പത്തിയഞ്ചോളം ഭാഷ ശബ്ദങ്ങളെ ഗൂഗിള്‍ മാപ്പ്സ് പിന്തുണയ്ക്കുന്നു.  ആന്‍ഡ്രോയിഡ് ഫോണുകളില്‍ ഗൂഗിള്‍ മാപ്പ്സിലെ ശബ്ദം മാറ്റുന്നത് എപ്രകാരമെന്ന് നോക്കാം.

  • ഗൂഗിള്‍ മാപ്പ്സ് ആപ്ലിക്കേഷൻ തുറന്നതിന് ശേഷം, അതിലെ സെര്‍ച്ച് ബാറിലെ വൃത്താകൃതിയിലുള്ള നമ്മുടെ അക്കൗണ്ട് ഐക്കണിൽ ടാപ്പ് ചെയ്യുക.
  • അപ്പോള്‍ ലഭ്യമാകുന്ന ഗൂഗിള്‍ മാപ്പ്സ് മെനുവില്‍ നിന്ന്, “Settings” ഓപ്ഷൻ തിരഞ്ഞെടുക്കുക.
  • “Settings” മെനുവിൽ താഴേക്ക് സ്ക്രോൾ ചെയ്യുമ്പോള്‍ “Navigation Settings” ഓപ്ഷൻ ലഭിക്കും. അതില്‍ ടാപ്പ് ചെയ്യുക.
  • തുടര്‍ന്ന് ലഭിക്കുന്ന സൗണ്ട് ആന്‍റ് വോയിസ് വിഭാഗത്തില്‍ നിന്ന് “Voice selection” ഓപ്ഷൻ തിരഞ്ഞെടുക്കുക.
  • ഗൂഗിള്‍ മാപ്പ്സ് പിന്തുണയ്ക്കുന്ന ശബ്ദങ്ങളുടെ ഒരു ലിസ്റ്റ് ദൃശ്യമാകുന്നതാണ്. ഇവയില്‍ നിന്ന് നിങ്ങള്‍ക്ക് ആവശ്യമായ ഭാഷ ശബ്ദം തിരഞ്ഞെടുക്കാം.

About The Author

Be the first to comment

Leave a Reply

Your email address will not be published.


*