ഇന്ത്യയിലെ ഉപയോക്താക്കളുടെ ജിമെയില്‍ അക്കൗണ്ടുകളിലേക്ക് ഗൂഗിള്‍ മീറ്റ് സേവനം സംയോജിപ്പിച്ചിരിക്കുന്നു. ഇപ്പോള്‍ നിങ്ങളുടെ ജിമെയില്‍ അക്കൗണ്ട് തുറക്കുമ്പോള്‍ ഇടത് വശത്ത് മീറ്റ് എന്ന ടാബ് ദൃശ്യമാണ്. മീറ്റ് വിഭാഗത്തിന് കീഴിൽ, “Start a Meeting എന്നും Join a Meeting” എന്നും രണ്ട് ഓപ്ഷനുകൾ ഉണ്ട്. വളരെ എളുപ്പവും മറ്റ് തടസ്സങ്ങള്‍ ഒന്നും കൂടാതെയും ജിമെയിൽ ഉപയോക്താക്കൾക്ക് ഇത് ഉപയോഗിക്കാൻ കഴിയും.
ഏതാനും ദിവസങ്ങൾക്ക് മുന്‍പാണ് ഗൂഗിൾ എല്ലാ ഉപയോക്താക്കൾക്കും പ്രീമിയം മീറ്റ് ആപ്ലിക്കേഷൻ സൗജന്യമാക്കിയത്, കൂടാതെ ഇത് നേരിട്ട് ജിമെയിലിലേക്ക് ഇന്റഗ്രേറ്റ് ചെയ്യുകയും ചെയ്തു. ഇന്ന് എല്ലാവർക്കും ഒരു ജിമെയില്‍ അക്കൗണ്ട് ഉള്ളതിനാൽ, മറ്റേതൊരു വീഡിയോ കോളിംഗ് പ്ലാറ്റ്ഫോമിനേക്കാളും ഉപയോഗിക്കാൻ ഗൂഗിള്‍ മീറ്റ് കൂടുതൽ സൗകര്യപ്രദമായിരിക്കും.
എന്നിരുന്നാലും, ഇതുവരെ ഒരു ജിമെയില്‍ അക്കൗണ്ട് ഇല്ലാത്തവര്‍ക്കും ഗൂഗിള്‍ അക്കൗണ്ടിലൂടെ നിങ്ങളുടെ ഗൂഗിള്‍ മീറ്റ് ആക്സസ്സ് ചെയ്യാൻ കഴിയും. ഒരു ഗൂഗിള്‍ മീറ്റ് അക്കൗണ്ട് സൃഷ്ടിക്കുന്നതിന് ഒരു ജിമെയില്‍ അക്കൗണ്ട് ആവശ്യമില്ല എന്നത് ശ്രദ്ധേയമാണ്.
ജിമെയിലൂടെ ഗൂഗിള്‍ മീറ്റിൽ നിങ്ങൾക്ക് എങ്ങനെ ഒരു വീഡിയോ കോൾ ആരംഭിക്കാമെന്നത് ഇതാ…
Start a Meeting എന്നതില്‍ ക്ലിക്ക് ചെയ്യുമ്പോൾ, നിങ്ങളുടെ ലാപ്ടോപ്പിന്റെ ക്യാമറയും മൈക്രോഫോണും ആക്സസ്സ് ചെയ്യുന്നതിന് ഗൂഗിള്‍ മീറ്റ് അനുമതി ചോദിക്കും.
ക്യാമറയിലേക്കുള്ള ആക്സസ്സ് അനുവദിച്ചുകഴിഞ്ഞാൽ, ക്യാമറ സജ്ജീകരിക്കുന്നതിന് കുറച്ച് നിമിഷങ്ങളെടുക്കും.
ഈ പ്രക്രിയ പൂര്‍ത്തിയായി കഴിഞ്ഞാൽ, മീറ്റിംഗിന് തയ്യാറാണെന്ന് നിങ്ങൾക്ക് ഒരു സന്ദേശം ലഭിക്കും.
ഒരു കോളിൽ ചേരണമോ അതോ പ്രസന്റേഷന് നൽകണോ എന്ന് ഗൂഗിള്‍ മീറ്റ് ചോദിക്കും.
നിങ്ങൾ Join Now എന്നതിൽ ക്ലിക്ക് ചെയ്യുകയാണെങ്കിൽ, വീഡിയോ ചാറ്റിലേക്കുള്ള ലിങ്ക് നല്‍കികൊണ്ടുള്ള ഒരു പുതിയ പോപ്പ്-അപ്പ് വിൻഡോ വരും. അത് നിങ്ങള്‍ക്ക് കോപ്പി ചെയ്തോ സെന്‍ഡ് ചെയ്തോ കോളിലേക്ക് പങ്കാളികളെ ചേര്‍ക്കാം ഇല്ലെങ്കിള്‍ മാനുവല്‍ ആയും ചേർക്കാന്‍ കഴിയും.
ഹോസ്റ്റ് നിങ്ങൾക്ക് നൽകിയ മീറ്റിംഗ് ഐഡി ഉപയോഗിച്ചുകൊണ്ടും ഒരു മീറ്റിംഗിൽ ചേരാന്‍ സാധിക്കും.
Leave a Reply