റീഡ് എലോംഗ് എന്ന പേരിൽ കുട്ടികൾക്കായി ഒരു പഠന ആപ്ലിക്കേഷൻ ഗൂഗിൾ അവതരിപ്പിച്ചിരിക്കുന്നു. അഞ്ച് വയസ്സിന് മുകളിലുള്ള കുട്ടികൾക്കായി രൂപകൽപ്പന ചെയ്തിട്ടുള്ള ഈ ആൻഡ്രോയിഡ് ആപ്പ് അവരെ നന്നായി വായിക്കാനും പഠിക്കാനും സഹായിക്കുന്നതോടൊപ്പം അവർക്ക് വാക്കാലുള്ളതും ദൃശ്യപരവുമായ ഫീഡ്ബാക്ക് നൽകുന്നതാണ്.
സ്പീച്ച് ബെയ്സ്ഡ് റീഡിംഗ് ട്യൂട്ടർ ആപ്പ് ആയ ബോളോയെ അടിസ്ഥാനമാക്കിയുള്ളതാണ് ഈ ആപ്പ്. ദിയ എന്ന ഒരു ഇൻ-ആപ്പ് റീഡിംഗ് ബഡിയും ഇതിൽ നൽകിയിരിക്കുന്നു. ടെക്സ്റ്റ് ടു സ്പീച്ച്, സ്പീച്ച് റെകഗ്നീഷ്യൻ സാങ്കേതികവിദ്യകൾ ഉപയോഗപ്പെടുത്തി കുട്ടികൾക്ക് ശരിയായി വായിക്കുവാൻ കഴിയുമോ ഇല്ലയോ എന്ന് ദിയ പരിശോധിക്കുന്നു. ഓഫ് ലൈനായും ആപ്പ് പ്രവർത്തിക്കുന്നതാണ്.
ഇപ്പോൾ 180 രാജ്യങ്ങളിൽ ലഭ്യമാക്കിയിട്ടുള്ള റീഡ് എലോംഗ് ആപ്പ് ഹിന്ദി, ഇംഗ്ലീഷ്, സ്പാനിഷ്, പോർച്ചുഗീസ് ഉൾപ്പെടെ ഒമ്പത് ഭാഷകളെയും പിന്തുണയ്ക്കുന്നു.
Leave a Reply