പൂർണ്ണ ഇമെയിൽ ഹെഡർ കൊണ്ട് നിങ്ങൾക്ക് ഒരു മെയിൽ അയച്ചയാളുടെ ഇമെയിൽ വിലാസം കണ്ടെത്താൻ കഴിയും. നിങ്ങൾക്ക് സാധാരണയായി താൽപ്പര്യമില്ലാത്ത റൂട്ടിംഗ് വിവരങ്ങളും ഇമെയിൽ മെറ്റാഡേറ്റയും ഇമെയിൽ ഹെഡറിൽ അടങ്ങിയിരിക്കുന്നു. എന്നാൽ ഇമെയിലിന്റെ ഉറവിടം കണ്ടെത്തുന്നതിന് ആ വിവരങ്ങൾ പ്രധാനമാണ്.
മിക്ക ഇമെയിൽ ക്ലയിന്റുകളും പൂർണ്ണ ഇമെയിൽ ഹെഡർ സ്റ്റാൻഡേർഡായി പ്രദർശിപ്പിക്കുന്നില്ല, കാരണം ഇത് സാങ്കേതിക ഡേറ്റ നിറഞ്ഞതും ഒരുകണക്കിന് ഉപയോഗശൂന്യവുമായവയാണ്. എന്നിരുന്നാലും, മിക്ക ഇമെയിൽ ക്ലയിന്റുകളും പൂർണ്ണ ഇമെയിൽ ഹെഡർ പരിശോധിക്കുന്നതിനുള്ള ഒരു മാർഗ്ഗം വാഗ്ദാനം ചെയ്യുന്നു. ഇത് എപ്രകാരം സാധ്യമാകുന്നു എന്ന് നോക്കാം.
ജിമെയിൽ ഫുൾ ഇമെയിൽ ഹെഡർ: നിങ്ങളുടെ ജിമെയിൽ അക്കൗണ്ട് തുറക്കുക, തുടർന്ന് കണ്ടെത്താൻ ആഗ്രഹിക്കുന്ന ഇമെയിൽ തുറക്കുക. മുകളിൽ വലത് കോണിലുള്ള ഡ്രോപ്പ്-ഡൗൺ മെനു തിരഞ്ഞെടുക്കുക, തുടർന്ന് മെനുവിൽ നിന്ന് ഷോ ഒർജിനൽ തിരഞ്ഞെടുക്കുക.
ഔട്ട്ലുക്ക് ഫുൾ ഇമെയിൽ ഹെഡർ: നിങ്ങൾ കണ്ടെത്താൻ ആഗ്രഹിക്കുന്ന ഇമെയിലിൽ ഡബിൾ ക്ലിക്കുചെയ്യുക, ഫയൽ> പ്രോപ്പർട്ടികളിലേക്ക് പോകുക. വിവരങ്ങൾ ഇന്റർനെറ്റ് ഹെഡറുകളിൽ ദൃശ്യമാകുന്നു.
ആപ്പിൾ മെയിൽ ഫുൾ ഇമെയിൽ ഹെഡർ: നിങ്ങൾ കണ്ടെത്താൻ ആഗ്രഹിക്കുന്ന ഇമെയിൽ തുറക്കുക, തുടർന്ന് വ്യൂ> മെസ്സേജ്> റോ സോഴ്സ് എന്ന ക്രമത്തിൽ തെരഞ്ഞെടുക്കുക.
Leave a Reply