ഒരു ഐപി വിലാസം നെറ്റ്വർക്ക് ഇന്റർഫേസ് തിരിച്ചറിയൽ, ലൊക്കേഷൻ വിലാസം കണ്ടെത്തല്‍ എന്നീ രണ്ട് ആവശ്യങ്ങള്‍ക്കായാണ് പ്രധാനമായും ഉപയോഗപ്പെടുത്തുന്നത്. ഉദാഹരണത്തിന്, ഇന്റർനെറ്റ് കണക്റ്റിവിറ്റി പ്രശ്നങ്ങള്‍ നേരിടുമ്പോഴോ പ്ലെക്സ് പോലുള്ള ഒരു ഹോം തീയറ്റർ ആപ്ലിക്കേഷൻ സജ്ജീകരിക്കാൻ ശ്രമിക്കുമ്പോഴോ നിങ്ങളുടെ കംപ്യൂട്ടറിന്റെ ഐപി വിലാസം അറിയേണ്ടതായുണ്ട്.
വിൻഡോസിൽ ഐപി വിലാസം കണ്ടെത്തുവാനായി സെറ്റിംഗ്സ് ആപ്ലിക്കേഷൻ ഉപയോഗിക്കാം അല്ലെങ്കിൽ കമാൻഡ് പ്രോംപ്റ്റിൽ ഒന്നു തിരഞ്ഞാല്‍ മതി.
വിൻഡോസ് 10 ൽ നിങ്ങളുടെ ഐപി വിലാസം കണ്ടെത്താനുള്ള ഏറ്റവും എളുപ്പമാർഗ്ഗം സെറ്റിംഗ്സ് ആപ്ലിക്കേഷൻ ഉപയോഗപ്പെടുത്തുന്നതാണ്.
അതിനായി Start-ല്‍ നിന്ന് Settings തിരഞ്ഞെടുത്ത് Network and internet, എന്ന ഓപ്ഷനില്‍ ക്ലിക്ക് ചെയ്യുക.
ഇടത് പാനലിൽ, നിങ്ങൾ ഏത് തരം കണക്ഷനാണ് ഉപയോഗിക്കുന്നതെന്നതിനെ അടിസ്ഥാനമാക്കി വൈ-ഫൈ അല്ലെങ്കിൽ എഥർനെറ്റ് തിരഞ്ഞെടുക്കുക.
നിങ്ങളുടെ നെറ്റ്വർക്കിലോ കണക്ഷൻ പേരിലോ ക്ലിക്ക് ചെയ്യുക.
പ്രോപ്പർട്ടികളിലേക്ക് താഴേക്ക് സ്ക്രോൾ ചെയ്യുക.
IPv4 വിലാസ ലിസ്റ്റിംഗ് കണ്ടെത്തുക.
ഇപ്പോള്‍ ലഭ്യമായിരിക്കുന്ന നമ്പർ നിങ്ങളുടെ ഐപി വിലാസമാണ്.
Leave a Reply