2020 ജനുവരി 15 മുതലാണ് രാജ്യത്ത് ദേശീയപാതകളിലെ ടോൾ ഗേറ്റുകൾ കടക്കുന്ന വാഹനങ്ങൾക്ക് ഫാസ്റ്റ് ടാഗ് നിർബന്ധമാക്കിയത്. രാജ്യത്തെ ഹൈവേകൾ സുരക്ഷിതമാക്കാൻ ഇലക്ട്രോണിക് ടോൾ ശേഖരണ സംവിധാനവും ഫാസ്റ്റ് ടാഗും സഹായകരമാകുന്നു.
എന്താണ് ഫാസ്റ്റ് ടാഗ്? സുരക്ഷിതമായ ടോൾ ശേഖരണം ഇത് എങ്ങനെ പ്രാപ്തമാക്കുന്നു?
വാഹനത്തിന്‍റെ വിൻഡ്ഷീൽഡിൽ പതിപ്പിക്കുന്നതും പുനരുപയോഗിക്കാവുന്നതുമായ ഒരു ചെറിയ ടാഗാണ് ഫാസ്റ്റ് ടാഗ്. നിങ്ങളുടെ ബാങ്ക് അക്കൗണ്ടിൽ നിന്നോ അല്ലെങ്കിൽ ഫാസ്റ്റ് ടാഗ് ലിങ്ക് ചെയ്ത വാലറ്റിൽ നിന്നോ ടോൾ ശേഖരണത്തിലേക്ക് ഇന്‍സ്റ്റന്‍റ് ക്യാഷ് ലെസ്സ് പേയ്‌മെന്‍റുകൾ അനുവദിക്കുന്നതിനായി റേഡിയോ ഫ്രീക്വൻസി ഐഡന്‍റിഫിക്കേഷൻ ( RFID ) സാങ്കേതികവിദ്യ അവതരിപ്പിച്ചിരിക്കുന്നു. ഈ സാങ്കേതികവിദ്യ പ്രകാരം വാഹനം ടോള്‍ ഗെയ്റ്റ് കടക്കുമ്പോള്‍ ടോൾ തുക ലിങ്ക് ചെയ്ത ബാങ്ക് അക്കൗണ്ടിൽ നിന്നോ വാലറ്റിൽ നിന്നോ പിന്‍വലിക്കപ്പെടും.
ദേശീയപാതകളിൽ വാഹനങ്ങളുടെ സുഗമമായ സഞ്ചാരം പ്രാപ്തമാക്കുക എന്നതാണീ സാങ്കേതികവിദ്യ ലക്ഷ്യമിടുന്നത്, എന്നാൽ ഇപ്പൊഴത്തെ കൊറോണ വൈറസിന്‍റെ പശ്ചാത്തലത്തില്‍ ടോൾ ചാർജ്ജുകൾ അടയ്ക്കുന്നതിനുള്ള ഏറ്റവും സുരക്ഷിതമായ മാർഗ്ഗം കൂടിയാണിത്. ഈ മാര്‍ഗ്ഗത്തിലൂടെ പണം അടയ്ക്കപ്പെടുമ്പോള്‍ ഡ്രൈവർ ടോൾ ഗേറ്റിൽ വാഹനം നിർത്തേണ്ടതില്ല. അതിനാല്‍ രോഗവ്യാപനം ഉണ്ടാകാതിരിക്കാനും ഇത് വഴിയൊരുക്കുന്നു.
Leave a Reply