ഫെയ്സ്ബുക്ക് ക്യാച്ച്-അപ്പ് എന്ന പേരിൽ മറ്റൊരു പുതിയ കോളിംഗ് ആപ്ലിക്കേഷൻ പുറത്തിറക്കിയിരിക്കുന്നു. സുഹൃത്തുക്കളുമായും കുടുംബാംഗങ്ങളുമായും കോൾ സമയം ഏകോപിപ്പിക്കുക എന്ന ആശയവുമായാണ് ഇത് അവതരിപ്പിച്ചിരിക്കുന്നത്. കമ്പനിയുടെ പുതിയ പ്രോഡക്റ്റ് എക്സ്പിരിമെന്റ് ടീം ആണ് ഈ ആപ്പിന്റെ നിർമ്മാണത്തിന് പിന്നിൽ.
എട്ട് പേർ വരെയുള്ള ഒരു ഗ്രൂപ്പിനൊപ്പം സമയ ലഭ്യത പരിശോധിക്കാൻ പുതിയ ആപ്ലിക്കേഷൻ ഉപയോക്താക്കളെ പ്രാപ്തമാക്കും.സുഹൃത്തുക്കളെയും കുടുംബാംഗങ്ങളെയും സംസാരിക്കാനും വിളിക്കാനും ലഭ്യമാകുമ്പോൾ സൂചിപ്പിക്കാൻ ആപ്ലിക്കേഷൻ ഉപയോക്താവിനെ അനുവദിക്കുന്നു. അതായത് കോൾ ചെയ്യുമ്പോൾ സൂഹൃത്ത് തിരക്കിലാണോ എന്നൊന്നും തിരക്കേണ്ടി വരില്ല. അവരുടെ സൗകര്യപ്പെട്ട സമയം അറിഞ്ഞ് കോൾ ചെയ്യാം. കോളിനായി ഒരു പൊതു സമയം നിശ്ചയിക്കാനും ഇതിൽ സാധിക്കും. പുതിയ പ്ലാറ്റ്ഫോം ഫോണിൽ നിലവിലുള്ള കോൺടാക്റ്റ് ലിസ്റ്റുകളുമായി പ്രവർത്തിക്കും. അതിനാൽ ഇത് ഉപയോഗിക്കുവാനായി ഫെയ്സ്ബുക്ക് അക്കൗണ്ട് ആവശ്യമായി വരുന്നില്ല.
നിലവിൽ അമേരിക്കയിൽക്യാച്ച്-അപ്പ് ആപ്ലിക്കേഷൻ പരീക്ഷണാടിസ്ഥാനത്തിൽ ഉപയോഗിച്ചു കൊണ്ടിരിക്കുകയാണ്. ഐഓഎസ്, ആൻഡ്രോയിഡ് പിന്തുണയുള്ളതാണീ ആപ്പ്.
Leave a Reply