ലോകമെമ്പാടുമുള്ള ടെക് ഭീമന്മാർ തങ്ങളുടെ ഉപയോക്താക്കൾക്കിടയിൽ കൊറോണ വൈറസിനെക്കുറിച്ച് അവബോധം പകരാൻ സാധ്യമായ എല്ലാ വഴികളും ഉപയോഗിക്കുകയാണ്. ചാറ്റ്ബോട്ടുകൾ അവതരിപ്പിക്കുന്നത് മുതൽ കോവിഡ് അനുബന്ധ വിവരങ്ങൾ അവരുടെ ഫീഡുകളിൽ ചേർക്കുന്നത് ഉൾപ്പെടെ സോഷ്യൽ മീഡിയ ഭീമന്മാർ രോഗത്തെക്കുറിച്ച് ആളുകളെ ബോധവത്ക്കരിക്കുന്നതിന് ധാരാളം കാര്യങ്ങൾ ചെയ്യുന്നു. പുതുതായി ഇൻസ്റ്റഗ്രാം കൊറോണ വൈറസുമായി ബന്ധപ്പെട്ട വിവരങ്ങൾ അതിന്റെ സ്റ്റോറികളിലേക്കും ഫീഡുകളിലേക്കും ചേർക്കുന്നതിനായി പ്രവർത്തിക്കുകയാണ്.
ഉപയോക്താക്കൾ പിന്തുടരുന്ന ആരോഗ്യ സംഘടനകൾ പട്ടികപ്പെടുത്തിയ കോവിഡ് -19 അനുബന്ധ വിവരങ്ങളോടെ സ്റ്റോറികൾ പ്രദർശിപ്പിക്കുമെന്ന് കമ്പനി ട്വിറ്റർ വഴിയാണ് വെളിപ്പെടുത്തിയിരിക്കുന്നത്. സ്റ്റോറികൾ നിങ്ങളുടെ ട്രേയുടെ മുകളിൽ പ്രദർശിപ്പിക്കും. എന്നാൽ, നിങ്ങൾ ഏതെങ്കിലും ആരോഗ്യ ഓർഗനൈസേഷനുകൾ പിന്തുടരുന്നില്ലെങ്കിൽ, സ്റ്റോറികളൊന്നും കാണാൻ സാധിക്കില്ല.
Leave a Reply