ഇന്ത്യയിൽ പലചരക്ക് വിതരണത്തിന് ചൈനയിൽനിന്നൊരു ഓൺലൈൻ വിപണി

ചൈനീസ് ഇ-കൊമേഴ്‌സ് കമ്പനിയായ ക്ലബ് ഫാക്ടറി ഇപ്പോൾ ഇന്ത്യക്കാർക്ക് പലചരക്ക് വിൽപ്പന നടത്തുന്ന ഒരു പ്ലാറ്റ്ഫോമായി  മാറി. ചൈനയിൽ നിന്ന് വിലകുറഞ്ഞ ഉൽപ്പന്നങ്ങൾ ഇന്ത്യയിലേക്ക് കയറ്റി അയച്ചതായി മുൻകാലങ്ങളിൽ ക്ലബ് ഫാക്ടറിക്കെതിരെ ആരോപണങ്ങൾ ഉണ്ട്. കൊറിയർ വഴിയും തപാൽ സേവനം വഴിയും ഡ്യൂട്ടി ഫ്രീ ഇറക്കുമതി ഒഴിവാക്കുന്നതിനായി നിയമങ്ങൾ മാറ്റാൻ ഇത് സർക്കാരിനെ പ്രേരിപ്പിച്ചു. 

ക്ലബ് ഫാക്ടറിയുടെ കുറഞ്ഞ വില ഇന്ത്യൻ ഉപഭോക്താക്കൾക്കിടയിൽ ഇതിനെ ജനപ്രിയമാക്കി, ഡൗൺലോഡ് ചെയ്യപ്പെടുന്ന മികച്ച 10 ആപ്ലിക്കേഷനുകളിൽ ഒന്നായി ഇത് മാറിയിരിക്കുകയാണ്.

About The Author

Be the first to comment

Leave a Reply

Your email address will not be published.


*