ഫെയ്സ്ബുക്കിന്റെ AI ഒരു ഓപ്പൺ സോഴ്‌സ് ചാറ്റ്ബോട്ട് നിർമ്മിച്ചിരിക്കുന്നു. ബ്ലെൻഡർ എന്ന് പേര് നൽകിയിട്ടുള്ള ഈ ചാറ്റ്ബോട്ട്, കൂടുതൽ ആഴത്തിലുള്ളതും മനുഷ്യന് സമാനമായതുമായ സംഭാഷണങ്ങൾക്കുമായുള്ള ഏറ്റവും വലിയ ഓപ്പൺ-ഡൊമെയ്ൻ ചാറ്റ്ബോട്ടാണ്. 9.4 ബില്ല്യൺ പാരാമീറ്ററുകളിൽ ഇത് പരിശീലനം നേടിയിട്ടുണ്ട്. ഗൂഗിളിന്റെ മീനയേക്കാൾ 4 മടങ്ങും ഇന്റർനെറ്റിൽ ലഭ്യമായിട്ടുള്ള ഏറ്റവും വലിയ ഓഎസ് ചാറ്റ്ബോട്ടിനേക്കാൾ 10 ഇരട്ടി മികവുറ്റതുമാണിത്.
വൈവിധ്യമാർന്ന സംഭാഷണ കഴിവുകൾ സൃഷ്ടിക്കുന്ന ആദ്യത്തെ ചാറ്റ്ബോട്ടാണിതെന്നാണ് ഫെയ്സ്ബുക്ക് അവകാശപ്പെടുന്നത്. ബോട്ട് വലിയ അളവിൽ സംഭാഷണ ഡേറ്റയിൽ ട്രാൻസ്ഫോർമർ ന്യൂറൽ നെറ്റ് വർക്കുകൾ ഉപയോഗിക്കുന്നു.
Leave a Reply