സാമ്പത്തിക ഭദ്രതയ്ക്ക് മികച്ച മണി മാനേജ്മെന്‍റ് ആപ്പ്

സാമ്പത്തിക ഭദ്രത ഉറപ്പു വരുത്തേണ്ട ആവശ്യകത കൂടി കൊറോണ കാലം നമ്മെ ഓർമ്മപ്പെടുത്തുകയാണ്. വരവറിഞ്ഞുകൊണ്ട് കൃത്യമായ പ്ലാനിങോടുകൂടി ചെലവുകൾ നടത്തിക്കൊണ്ടുപോകാൻ മണി മാനേജ്മെന്‍റ് ആപ്പുകളുടെ സഹായം പ്രയോജനപ്പെടുത്താവുന്നതാണ്.പ്രധാനമായും രണ്ടു തരത്തിലുള്ള ബഡ്ജറ്റ് ആപ്പുകൾ ആണുള്ളത്. അതിലൊന്നാണ് എക്സ്പെൻസ് ട്രാക്കർ. ഉപയോക്താവിന്‍റെ ചെലവ് ശീലങ്ങളെക്കുറിച്ച് വിലയിരുത്തി നികുതി ഇനത്തിൽ ധാരാളം പണം ചെലവഴിക്കാതെ സാമ്പത്തിക ഭദ്രത ഉറപ്പുവരുത്താൻ എക്സ്പെന്‍സ് ട്രാക്ടറുകൾ ആണ് ഉത്തമം.

ബാങ്ക് ബഡ്ജറ്റ്, ചെലവുകൾ, ബില്ലുകൾ, മറ്റ് ആവശ്യങ്ങൾ എന്നിവയെല്ലാം ട്രാക്ക് ചെയ്യുന്നതാണ് ബഡ്ജറ്റ് ആപ്പുകളില്‍ മറ്റൊരുതരം. ഉപയോക്താവിന്‍റെ പണം എവിടെയാണ് അധികമായി ചെലവാക്കുന്നത് എന്നറിയാൻ ഇത്തരം ആപ്പുകൾ ആണ് ഉപയോഗപ്രദം. ഒരേ സമയം ഒന്നിലധികം അക്കൗണ്ടുകൾ മാനേജ് ചെയ്യുകയും ഓൺലൈനിൽ ധാരാളം ബില്ലുകള്‍ അടയ്ക്കുകയും ചെയ്യുന്ന ആളുകള്‍ക്ക് ഇവ സഹായകരമാണ്.

ആൻഡ്രോയിഡ് ഉപയോക്താക്കൾക്ക് പ്രയോജനപ്പെടുത്താവുന്ന മികച്ച മണി മാനേജ്മെന്‍റ് ആപ്പുകൾ ചുവടെ ചേർക്കുന്നു.

ആൻഡ്രോമണി

ഗൂഗിൾ പ്ലേയിലെ ഏറ്റവും ജനപ്രിയവും വിജയകരവുമായ ചെലവ് ട്രാക്കറുകളിൽ ഒന്നാണ് ആൻഡ്രോമണി. വെബിനും iOS- നും ക്രോസ്-പ്ലാറ്റ്ഫോം പിന്തുണ വാഗ്ദാനം ചെയ്യുന്ന ആപ്ലിക്കേഷനാണിത്. ഒന്നിലധികം അക്കൗണ്ടുകൾ, അക്കൗണ്ട് ബാലൻസുകൾക്കും കൈമാറ്റങ്ങൾക്കുമുള്ള പിന്തുണ, ബഡ്ജറ്റിംഗ് പ്രവർത്തനങ്ങൾ, ഒന്നിലധികം കറൻസികൾക്കുള്ള പിന്തുണ, ആവശ്യമെങ്കിൽ എക്സല്‍ വരെ ബാക്കപ്പ് ചെയ്യൽ തുടങ്ങിയവ ഈ ആപ്പിന്‍റെ ചില സവിശേഷതകളിൽ ഉൾപ്പെടുന്നു. വളരെ ആകര്‍ഷകരമായ രൂപകൽപ്പനയില്‍ തയ്യാറാക്കിയിട്ടുള്ള ഇതൊരു  സൗജന്യ ആപ്ലിക്കേഷനാണ്. എന്നിരുന്നാലും ഇതില്‍ പരസ്യങ്ങള്‍ പ്രദര്‍ശിപ്പിക്കപ്പെടുന്നു.

ഫിനാന്‍ഷ്യല്‍ കാൽക്കുലേറ്റര്‍സ്

ഭാവിയിലേക്കുള്ള നിങ്ങളുടെ ബഡ്ജറ്റ് കണ്ടെത്തുവാന്‍ സഹായകരമായിട്ടുള്ള മികച്ചൊരുപാധിയാണ്  ഫിനാന്‍ഷ്യല്‍ കാൽക്കുലേറ്റര്‍സ്. ആപ്ലിക്കേഷൻ പ്രധാനമായും വിവിധ കാര്യങ്ങൾ മനസിലാക്കാൻ സഹായിക്കുന്ന കാൽക്കുലേറ്ററുകളുടെ ഒരു ശേഖരമാണ്. അതായത്, ഇതിലെ ലോൺ കാൽക്കുലേറ്ററിലൂടെ നിങ്ങളുടെ പേയ്‌മെന്‍റുകളും പലിശയും എങ്ങനെയായിരിക്കുമെന്ന് നിങ്ങൾക്ക് അറിയാന്‍ സാധിക്കും. ഈ ആപ്ലിക്കേഷനിൽ TVM കാല്‍ക്കുലേറ്റര്‍, കറന്‍സി കണ്‍വേര്‍ട്ടര്‍,ലോണ്‍ കാല്‍ക്കുലേറ്റര്‍, കോംപൗണ്ട് ഇന്‍ററസ്റ്റ് കാല്‍ക്കുലേറ്റര്‍ എന്നിവയുള്‍പ്പെടെ മൊത്തം മൂന്നോ നാലോ ഡസൻ കാൽക്കുലേറ്ററുകളുണ്ട്. ഇത് നിങ്ങളുടെ പണം നിയന്ത്രിക്കില്ല, പക്ഷേ വരാനിരിക്കുന്ന വാങ്ങലുകളിൽ മോശം തീരുമാനങ്ങൾ എടുക്കാതിരിക്കാന്‍ നിങ്ങളെ സഹായിക്കുന്നതായിരിക്കും.

മിന്‍റ്

മിന്‍റ് യഥാർത്ഥത്തിൽ മിന്‍റ് ബിൽസ് എന്ന പഴയ ആപ്ലിക്കേഷന് പകരമായിട്ടുള്ളതാണ്. എല്ലാ കണക്കുകളും ഒരിടത്ത് കാണാനും ബില്ലുകളും പണവും മാനേജ് ചെയ്യാനും ആവശ്യമെങ്കിൽ ബില്ലുകൾ അടയ്ക്കാനും കഴിയുന്നതുള്‍പ്പെടെ ധാരാളം സവിശേഷതകളുണ്ടിതില്‍. ഇത് നിങ്ങളുടെ ക്രെഡിറ്റ് സ്കോർ നൽകും. കൂടാതെ വരാനിരിക്കുന്ന ബിൽ പേയ്മെന്‍റുകൾ, മൾട്ടി-ഫാക്ടർ ഒതന്‍റിക്കേഷന്‍ (സുരക്ഷയ്ക്കായി), നിങ്ങൾക്ക് ഉപയോഗിക്കാൻ കഴിയുന്ന ഒരു വെബ് ആപ്ലിക്കേഷൻ എന്നിവയെ ഓർമ്മപ്പെടുത്തും.

Monefy

കൂടുതൽ ലളിതമായ ബജറ്റ് ആപ്ലിക്കേഷനുകളിൽ ഒന്നാണ് Monefy. പുതിയ ഡേറ്റ വേഗത്തിലും എളുപ്പത്തിലും ചേർക്കുന്ന തരത്തിൽ ആപ്ലിക്കേഷൻ സ്വയം സജ്ജമാക്കാൻ ശ്രമിക്കുന്നു. വിവിധ കറൻസി പിന്തുണ, ഒരു ബിൽറ്റ്-ഇൻ കാൽക്കുലേറ്റർ, പാസ്‌കോഡ് പ്രൊട്ടക്ഷന്‍, ഡ്രോപ്പ്‌ബോക്സ് ഇന്‍റഗ്രേഷന്‍, വിഡ്ജറ്റുകൾ എന്നിവയെല്ലാം ഇതില്‍ ലഭ്യമാണ്. ഇതിന്‍റെ ഇന്‍റര്‍ഫേസ് പഠിക്കാൻ ഇത്തിരി സമയമെടുക്കുമെങ്കിലും, ആപ്ലിക്കേഷൻ ഉപയോഗിച്ചുകഴിഞ്ഞാൽ  വളരെ എളുപ്പമാണ്.

വാലറ്റ്

നിങ്ങളുടെ ബുദ്ധിമുട്ടേറിയ സാമ്പത്തിക സ്ഥിതി എത്രയും വേഗം നിയന്ത്രണവിധേയമാക്കാൻ സഹായിക്കുന്നതിന് ഉപകരിക്കുന്ന ആപ്പാണിത്. മറ്റുപല ആപ്ലിക്കേഷനിലെയും പോലെ, ഇതിലും യഥാർത്ഥ ബാങ്ക് അക്കൗണ്ടുമായി സംയോജിച്ചുകൊണ്ട് വരവ്, ചെലവുകള്‍ കാല്‍ക്കുലേറ്റ് ചെയ്യുന്നതാണ്. അക്കൗണ്ട് ഷെയറിംഗ് ഇതിന്‍റെ ഒരു സവിശേഷതയാണ്. ഒന്നിലധികം കറൻസികൾ പിന്തുണയ്ക്കുക, ക്ലൗഡ് സിങ്കിംങ്, വാറന്‍റി ട്രാക്കിംഗ്, ടെം‌പ്ലേറ്റുകൾ, ഷോപ്പിംഗ് ലിസ്റ്റുകൾ എന്നിവയെല്ലാം ഇത് പിന്തുണയ്ക്കുന്നു, മാത്രമല്ല ഇതില്‍ വിവിധതരം ഫയലുകള്‍ എക്സ്പോര്‍ട്ട് ചെയ്യാനും കഴിയും.

About The Author

Be the first to comment

Leave a Reply

Your email address will not be published.


*