കൊറോണ വൈറസ് വ്യാപനം നിരീക്ഷിക്കുന്നതിനായി പുറത്തിറക്കിയ ആരോഗ്യ സേതു മൊബൈൽ ആപ്ലിക്കേഷൻ സുരക്ഷിതമാണെന്ന് കേന്ദ്ര ഗവൺമെന്റ്. ആപ്പിൽ തുടർച്ചയായ പരിശോധനകളും അപ്ഡേഷനുകളും നൽകുന്നുണ്ട്. എന്തെങ്കിലും സുരക്ഷാ പിഴവുകൾ ഇതുവരെ കണ്ടെത്താനായിട്ടില്ല. ആരോഗ്യസേതു ആപ്പ് ഹാക്ക് ചെയ്യാനാവില്ലെന്നും അതിൽ സ്വകാര്യതാലംഘനത്തിന്റെ പ്രശ്നം ഇല്ലെന്നും ഉന്നതോദ്യോഗസ്ഥര്‍ അവകാശപ്പെടുന്നു.
ആപ്പിന് സുരക്ഷാ പ്രശ്നമുണ്ടെന്ന് ഫ്രഞ്ച് ഹാക്കറും സൈബർ വിദഗ്ധനുമായ എലിയട്ട് ആൾഡേഴ്സിന്റെ ആരോപണമാണ് കേന്ദ്രസർക്കാർ തള്ളിയിരിക്കുന്നത്. ആപ്പ് ഡൗൺലോഡ് ചെയ്ത ഇന്ത്യയിലെ 9 കോടി പേരുടെ സ്വകാര്യത കുഴപ്പത്തിൽ ആയെന്ന് ആൻഡേഴ്സൺ വെളിപ്പെടുത്തിയിരിക്കുന്നത്. കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി ഉൾപ്പെടെയുള്ളവരും ആപ്പിന്റെ സുരക്ഷയിൽ ആശങ്ക അറിയിച്ചിരുന്നു.
ഏറ്റവും ആധുനികവും വിവര സുരക്ഷ ഉള്ളതുമാണ് ആരോഗ്യ സേതു ആപ്പ് എന്നാണ് കേന്ദ്ര ഐടി മന്ത്രി രവിശങ്കർ പ്രസാദ് അവകാശപ്പെട്ടിരുന്നത്. നമ്മുടെ ശാസ്ത്രജ്ഞർ, നാഷണൽ ഇൻഫോമാറ്റിക് സെന്റർ, നീതിആയോഗ്, ചില സ്വകാര്യ സ്ഥാപനങ്ങൾ എന്നിവരുടെ സാങ്കേതിക കണ്ടെത്തലാണ് ആപ്പ് എന്നും ഫോണിൽ നിന്ന് എപ്പോൾ വേണമെങ്കിലും അൺഇൻസ്റ്റാൾ ചെയ്യാവുന്നതുമാണീ ആപ്പ് എന്നും അദ്ദേഹം അറിയിച്ചിട്ടുണ്ട്.
Leave a Reply