വളരെയധികം പ്രതീക്ഷകൾക്കും സോഷ്യൽ മീഡിയയിലുടനീളമുണ്ടായ ചർച്ചയ്ക്കും ശേഷം പോക്കോ ഔദ്യോഗികമായി തങ്ങളുടെ പോക്കോ എഫ് 2 പ്രോ വിപണിയില്‍ അവതരിപ്പിച്ചിരിക്കുന്നു. മാർച്ചിൽ വിപണിയിലെത്തിയ റെഡ്മി കെ 30 പ്രോയുടെ റീബ്രാൻഡഡ് പതിപ്പായാണ് സ്മാർട്ട്‌ഫോൺ പുറത്തിറക്കിയതെങ്കിലും പോപ്പ്-അപ്പ് സെൽഫി ക്യാമറയാണ് പുതിയ സ്മാര്‍ട്ട്ഫോണിന്‍റെ മുഖ്യ ആകര്‍ഷണം.ഏറ്റവും പുതിയ ഒക്ടാകോർ ക്വാൽകോം സ്‌നാപ്ഡ്രാഗൺ 865 SoC യും 5G പിന്തുണയുമുള്ളതാണ് പോക്കോ എഫ് 2 പ്രോ.
6.67 ഇഞ്ച് ഫുൾ എച്ച്ഡി സ്‌ക്രീന്‍ ഉള്ള ഹാന്‍ഡ്സെറ്റ് ആൻഡ്രോയിഡ് 10 അടിസ്ഥാനമാക്കിയുള്ള MIUI പ്രവർത്തിക്കുന്നു . കൂടാതെ, 33W ഫാസ്റ്റ് ചാർജ്ജിംഗിനെ പിന്തുണയ്‌ക്കുന്ന 4700mAh ബാറ്ററിയും ഫോണിലുണ്ട്.
64MP സോണി ഐഎംഎക്സ് 686 പ്രൈമറി സെൻസർ, 5MP ടെലിമാക്രോ സെൻസർ, 13MP വൈഡ് ആംഗിൾ ഷൂട്ടർ, 2MP ഡെപ്ത് സെൻസർ എന്നിവയുള്ള ക്വാഡ് റിയര്‍ ക്യാമറ സജ്ജീകരണവും, 20MP പോപ്പ്-അപ്പ് സെൽഫി ക്യാമറയുമാണ് പ്രധാന ക്യാമറ സവിശേഷത.
6GB റാം + 128GB സ്റ്റോറേജ്, 8GB റാം + 256GB സ്റ്റോറേജ് എന്നിങ്ങനെ രണ്ട് സ്റ്റോറേജ് വേരിയന്‍റുകളിൽ ഉപകരണം ലഭ്യമാണ്. മൈക്രോ എസ്ഡി കാർഡ് വഴി സ്റ്റോറേജ് വിപുലീകരണം ഇതില്‍ പിന്തുണയ്ക്കുന്നില്ല.
പോക്കോ എഫ് 2 പ്രോ വില
6GB റാം+128GB ഇന്‍റേണൽ സ്റ്റോറേജുള്ള വേരിയന്‍റിന് ഏകദേശം 41500രൂപയും 8GB റാം+256GB ഇന്‍റേണൽ സ്റ്റോറേജ് വേരിയന്‍റിന് ഏകദേശം 50000 രൂപയുമാണ് വിലകള്‍. ഇന്ത്യന്‍ വിപണിയിലേക്ക് ഇപ്പോള്‍ ഹാന്‍ഡ് സെറ്റ് ലഭ്യമാക്കിയിട്ടില്ല.
സൈബര്‍ ഗ്രേ, ഇലക്ട്രിക് പർപ്പിൾ, നിയോൺ ബ്ലൂ, ഫാന്‍റം വൈറ്റ് എന്നിങ്ങനെ നാല് കളർ ഓപ്ഷനുകളിലാണ് പോക്കോ എഫ് 2 പ്രോ അവതരിപ്പിച്ചിരിക്കുന്നത്.
Leave a Reply