വീഡിയോ കോൺഫറൻസിങ് കമ്പനി ആയ സൂം ഏറ്റവും പുതിയ സുരക്ഷാസംവിധാനങ്ങൾ ഉൾപ്പെടുത്തികൊണ്ട് പുതിയ അപ്ഡേറ്റ് സൂം 5.0 പ്രഖ്യാപിച്ചു.
ഇന്ത്യ അടക്കം വിവിധ രാജ്യങ്ങളും കമ്പനികളും സൂമിന്റെ സേവനം ഉപയോഗിക്കുന്നതിനെതിരെ നിർദ്ദേശം പുറപ്പെടുവിച്ചത് കൊണ്ടാണ് ഈ ഒരു നീക്കം. മൊബൈൽ ബാങ്കിംഗ് അപ്ലിക്കേഷൻ, പേയ്മെന്റ് ആപ്പ് തുടങ്ങിയവയിൽ ഉപയോഗിക്കുന്ന AES 256-bit എൻക്രിപ്ഷൻ ഇനി മുതൽ സൂമിൽ ഉപയോഗിക്കും.
ഉപയോക്താക്കളുടെ സുരക്ഷയ്ക്കായി ഒരു സെക്യൂരിറ്റി ഐക്കൺ സൂം ചേർത്തിട്ടുണ്ട്, ഇത് ഉപയോക്താക്കളെ എല്ലാ സുരക്ഷാ സവിശേഷതകളിലേക്കും പ്രവേശനം നൽകുന്നു. വീഡിയോ കോളിന്റെ സമയത്ത് മെനു ബാറിൽ ഈ ഐക്കൺ കാണാൻ സാധിക്കും.
Leave a Reply