വർക്ക് ഫ്രം ഹോം : ആവശ്യകതകൾ

ഇന്ന്  ലക്ഷക്കണക്കിന്   വീടുകൾ  സ്വന്തമായി ഹോം വൈ-ഫൈ നെറ്റ്‌വർക്കുകൾ  ഉള്ളവയാണ് . വർക്ക്  ഫ്രം  ഹോം  സാഹചര്യങ്ങൾക്ക്  ഇത്  ഏറെ  അനുകൂലമാണ് . വിവിധ  ഓഫീസുകളിലെ   സെർവറുകളുമായി  ലിങ്ക്  നിലനിർത്താൻ  ഏകദേശം  25 mbps  വേഗത  മതിയാകും  MUMIMO (Multi User Multiple in Multiple Out)  എന്ന ഗിഗാബൈറ്റ് റൂട്ടർ  ടെക്‌നോളജി ഉപയോഗിച്ച് ഹോം സ്മാർട്ട്  ടിവി  , സ്മാർട്ട്  സ്പീക്കർ സ്ട്രീമുകളുമായും  ഓഫീസ്  ആപ്പുകളെ ബന്ധിപ്പിക്കാനും  മികച്ച  ബാൻഡ് വിഡ്ത്  ഉറപ്പു വരുത്താനും സാധിക്കും .

2020  പരിചയപ്പെടുത്തിയ  നിലവിലെ  ഇന്ത്യൻ നിർമ്മിത ഏറ്റവും  പുതിയ സ്മാർട്ട് ടെക്നൊളജിയായ made-in-India D-Link AC1300 smart mesh router ഉപയോഗിച്ച് അഡീഷനാണൽ  മെഷ് യൂണിറ്റുകൾ  ഈ സ്ട്രീമിലേക്  ആഡ്  ചെയ്യാൻ സാധിക്കും. 

ഡാറ്റാ ലോസ് തടയുക എന്നത്  വർക്ക്  ഫ്രം ഹോമിൽ മറ്റൊരു ആവശ്യകതയാണ്. ഡിവൈസുകൾ  പ്രവർത്തന രഹിതമാകുന്നതും  റീബൂട്ട്  ആകുന്നതും വർക്ക് ഫ്രം ഹോമിനെ ബാധിക്കുമെന്നിരിക്കെ  WD , seagate  മുതലായ കമ്പനികളുടെ 10000 രൂപ വരെ നിരക്കുകളിൽ ഇന്ന് 4 tb ഹാർഡ് ഡിസ്‌ക്കുകൾ ലഭ്യമാണ് .   

ഡാറ്റാ പ്രൊട്ടക്ഷൻ വർക്ക്  ഫ്രം  ഹോമിലെ  വളരെ  വലിയ ഒരു ആവശ്യകത  എന്നിരിക്കെ ഓഫീസ്  ഡാറ്റാ ഹാക്ക്  ചെയ്യപ്പെടാതിരിക്കാനായി  ഓഫീസ് കണക്ഷൻ  പ്രൊട്ടക്റ്റ്  ചെയ്യുന്നതിനായി  ഹോം ഡെസ്ക് ടോപ്പിലോ  ലാപ്ടോപിലോ  മറ്റോ ചുരുങ്ങിയ  ചിലവിൽ വെർച്വൽ  പ്രൈവറ്റ്  നെറ്റ് വർക്ക്(vpn )ഇമ്പ്ലിമെന്റ് ചെയ്യാൻ സാധിക്കും.    

വർക്ക്  ഫ്രം  ഹോം  സാഹചര്യങ്ങളിൽ  IEEE   മുന്നോട്ട്  വയ്ക്കുന്ന  നിർദ്ദേശങ്ങളും ശ്രദ്ധേയമാണ്. ഹോം റൂട്ടറുകളും വൈ-ഫൈ കണക്ഷനും പാസ് വേഡ്  പ്രൊട്ടക്റ്റ് ചെയ്യുക. ഡെവലപ്മെന്റ്  എൻവയോൺമെന്റുകളുടെയും  , സോഫ്റ്റ് വെയറുകളുടെയും    , ആന്റി വൈറസുകളുടെയും  പാച്ച്ഡ് വേർഷനുകൾ ഉപയോഗിക്കാതിരിക്കുക , സോഫ്റ്റ് വെയർ  ടൂളുകൾ  ലേറ്റസ്റ്റ് വേർഷനുകളിലേക്ക അപ്‍ഡേറ്റ്  ചെയ്തിരിക്കുക്ക  .

ടീം  മീറ്റിങ്ങുകൾ  വർക്ക്  ഫ്രം  ഹോമിലെ  അഭിവാജ്യ  ഘടകമാണെന്നിരിക്കെ  വീഡിയോ  സൈസ്  , വീഡിയോ  ലെങ്ത് പരിമിതികൾക്കുള്ളിൽ  നിന്നുകൊണ്ട്  ഉപയോഗിക്കാവുന്ന  വീഡിയോ കോൺഫറൻസിങ്  ടൂളുകളായ   Zoom, Skype, Google Hangouts or FreeConference മുതലായ  ഫ്രീ ടൂളുകൾ  ഇന്ന്  ലഭ്യമാണ്  . സിസ്കോയുടെ   Webex Meetings എന്ന ലീഡിങ് ടൂൾ  ഈ പരിമിതികൾക്ക്  അപ്പുറത്തു നിന്നുകൊണ്ട് തന്നെ  ഫ്രീ  അൺലിമിറ്റഡ് സർവീസ്  വാഗ്‌ദാനം ചെയ്യുന്നുണ്ട് .

മഹീന്ദ്ര ഗ്രൂപ്പ് ചെയർമാനായ  ആനന്ദ്  മഹീന്ദ്രയുടെ  അഭിപ്രായത്തിൽ  കൊറോണ ക്രൈസിസ് ലോകത്തിനു  നൽകിയിരിക്കുന്നത്   ഒരു  റീസെറ്റ്  ഓപ്‌ഷനാണ് വെർച്വൽ രീതിയിലേക്ക് പല  കാര്യങ്ങളും മാറുമ്പോൾ ലോകം  ട്രാഫിക്കുകൾ  കുറഞ്ഞ് കൂടുതൽ ഹരിതാഭമായ മലിനരഹിത ചുറ്റുപാടുകൾ വീണ്ടെടുക്കുയാണ് . വെർച്വൽ മീറ്റിങ്ങുകളും വെർച്വൽ ഓഫീസ് വർക്ക് സ്‌പേസുകളും ഇതിനെ പിന്താങ്ങുന്നു .  

ഭാവിയിലും  വർക്ക്  ഫ്രം  ഹോം  രീതികൾ  പിന്തുടരുക വഴി റിയൽ എസ്സ്റ്റേറ്റ്  കോസ്റ്റുകൾ 20 % എന്ന  രീതിയിൽ കുറയ്ക്കാൻ സാധിക്കും കൂടാതെ പൈറോൾ 10 % കുറയും . കൂടാതെ ട്രാവൽ അലവൻസുകളും കുറയുക വഴി പുതിയ ഓപ്‌ഷനുകളിലേക്കാണ്  അവ  വിരൽ ചൂണ്ടുന്നത്. 

About The Author

Be the first to comment

Leave a Reply

Your email address will not be published.


*