“The more things change , the more they remain the same” കാലമാറ്റങ്ങള്‍ക്കന്നുസരിച്ച് മാറുന്നു എന്നു നാം വിചാരിക്കുന്ന ചില കാര്യങ്ങള്‍ അവ യഥാര്‍ത്ഥത്തില്‍ പൂര്‍ണമാറ്റം കൈവരിച്ചിട്ടില്ലെന്നു കാണുന്നു.” ഈ ഫ്രഞ്ച് പഴമൊഴി യഥാര്‍ത്ഥത്തില്‍ മാറ്റങ്ങള്‍ എന്നു വിളിക്കാന്‍ കഴിയാത്ത മാറ്റങ്ങളെ സൂചിപ്പിക്കുന്നു . ഇന്നത്തെ ടെക്നോളജി ലോകത്ത് അങ്ങനെയുള്ള നിരവധി സന്ദര്‍ഭങ്ങള്‍ ചൂണ്ടിക്കാണിക്കാനാകും.അതിലൊന്നാണ് ഒരു ടെക്നിക്കല്‍ റിപ്പോര്‍ട്ട് ലേഖകന്‍ ബാംഗ്ലൂരിലെ ഐബിഎം എക്സിക്യൂട്ടിവുമായി നടത്തിയ അഭിമുഖ സന്ദര്‍ഭം.ഓഫീസിലെത്തി ഇന്റര്‍വ്യൂ മീറ്റിംഗിനായി തിരഞ്ഞെടുത്ത റൂം നമ്പർ 2 കണ്ടെത്താന്‍ ലേഖകനും എക്സിക്യൂട്ടിവും നന്നേ പാടുപെട്ടു. “ഈ ലൊക്കേഷന്റെ ജിയോഗ്രാഫി മനസ്സിലാക്കാന്‍ ഇവിടുത്തെ എംപ്ലോയികൾ നന്നേ കഷ്ട്ടപ്പെടുമല്ലോ” ലേഖകന്റെ കൗതുകമുണർത്തുന്ന ചോദ്യത്തിന് എക്സിക്യൂട്ടിവ് നല്‍കിയ മറുപടിയും കൗതുകമുള്ളതായിരുന്നു.ഐബിഎം എംപ്ലോയി എങ്കിലും താനിവിടെയല്ല ജോലി ചെയ്യുന്നതെന്നും വീട്ടിലിരുന്നാണെന്നും കമ്പനി പോളിസി അനുസരിച്ച് കമ്പനി ലൊക്കേഷനില്‍ തന്നെ ജോലി ചെയ്യണമെന്ന് നിര്‍ബന്ധമില്ലെന്നും എല്ലാവര്‍ക്കും വര്‍ക്ക് ഫ്രം ഫോം അനുവദിച്ചിട്ടുണ്ടെന്നും മേജര്‍ ഡിസ്കഷനുകള്‍ക്കും ക്ലൈന്റ് മീറ്റിങ്ങുകള്‍ക്കും മാത്രമേ അവര്‍ ഓഫീസില്‍ എത്താറുള്ളെന്നും പറഞ്ഞു. ഓഫീസിൽ ജോലി ചെയ്യണമെങ്കില്‍ എംപ്ലോയിസിനു ഒരു വര്‍ക്ക് സ്റ്റേഷന്‍ മുന്‍കൂട്ടി ബുക്ക് ചെയ്യേണ്ടതുണ്ട്.
എന്നാല്‍ സിസ്ക്കോ പോലുള്ള കമ്മ്യൂണിക്കേഷൻ നെറ്റ് വർക്കിംഗ് കമ്പനികളില്‍ പോലും അവരുടെ 60% വരുന്ന മെട്രോ സിറ്റി എംപ്ലോയികള്‍ക്ക് വര്‍ക്ക് ഫ്രം ഹോം അല്ലെങ്കില്‍ വീടിനടുത്തുള്ള സര്‍വീസ് സ്പെസുകളില്‍ വര്‍ക്ക് ചെയ്യുന്നതിനു പ്രൊവിഷന്‍ ഉണ്ട് .ഇന്നത്തെ കൊറോണ വൈറസ് പശ്ചാത്തലത്തിലും വര്‍ക്ക് ഫ്രം ഹോമിനു വളരെയധികം പ്രാധാന്യമുണ്ട്.ഇന്ത്യന്‍ ഗവൺമെന്റ ഇപ്പോഴത്തെ ഈ പ്രത്യേക സാഹചര്യത്തിൽ കോർപ്പറ്റേറ്റ് ഉദ്യോഗസ്തരോടും മറ്റും വീടിലിരുന്ന് ജോലിചെയ്യുവാൻ ആവശ്യപ്പെട്ടിരിക്കുകയാണ്.
ലോക്ക് ഡൗൺ കാലയളവില്‍ ഈ കഴിഞ്ഞ മാർച്ച് 26 ന് നടന്ന ജി 20 ലീഡര്‍സ് ഉച്ചകോടി വെർച്വലായാണ് നടന്നത്. പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി മറ്റ് നേതാക്കളെ അഭിസംബോധന ചെയ്തത് ഔദ്യോഗിക വസതിയില്‍ നിന്നുകൊണ്ട് വീഡിയോ കോൺഫറൻസ് വഴിയാണ്. മള്‍ട്ടിപ്പിള്‍ ലെയറുകളായി നടന്ന ഉച്ചകോടിയില്‍ സംസ്ഥാന സർക്കാർ മേധാവികളും മറ്റു രാജ്യങ്ങളിലെ ബ്യൂറോക്രാറ്റുകളും സംവദിച്ചതും അവരുടെ വീടുകളിലിരുന്നുകൊണ്ട് ഒന്നിലധികം വീഡിയോ കോണ്‍ഫറന്‍സുകള്‍ മുഖേനയാണ്.മിനിസ്ട്രികള്‍ക്കിടയിലുള്ള ഇലക്ട്രോണിക് ഫയല്‍ മൂവ്മെന്റിനു ഇ-ഓഫീസ് എന്ന പ്ലാറ്റ്ഫോം ഉപയോഗിക്കുകയുണ്ടായി.2014 ല്‍ പരിഷ്കരിച്ച ഇ-ഓഫീസിന്റെ നൂതന പ്ലാറ്റ്ഫോമാണ് ഇതിനു ഉപയോഗിച്ചത്.ഇ-ഫയലുകള്‍ മുൻഗണന അനുസരിച്ച് കളര്‍കോഡ് ചെയ്തിട്ടുണ്ടായിരുന്നു.2020 ഓടു കൂടി 12 മില്ല്യണ്‍ ഇ-ഫയലുകളാണ് ഇത്തരത്തില്‍ ഇ-ഓഫീസ് സിസ്റ്റം മുഖേന ക്രിയേറ്റ് ചെയ്തത്.ഇത് പ്രത്യേക സാഹചര്യങ്ങളിലെ റിമോട്ട് ഗവേര്‍ണന്‍സിനും വര്‍ക്കിങ്ങിനും ഗവണ്‍മെന്റിനെ പ്രാപ്തമാക്കിയിരിക്കുകയാണ്.
വിവിധ സ്റ്റേറ്റ് ഗവണ്‍മെന്റുകള്‍ അവരുടെ 50% വരുന്ന സ്ടാഫുകള്‍ക്കും വര്‍ക്ക് ഫ്രം ഹോം അലോക്കേറ്റ് ചെയ്യുകയുണ്ടായി .വിവിധ ഇന്‍ഫോടെക് കമ്പനികളില്‍ ഇത് 100 % ആണ്.ടെലികോണ്‍ഫറന്‍സുകള്‍ മുഖേന എംപ്ലോയീസിനു ക്ലൈന്റുമായി സംവദിക്കുന്നതിനും പ്രോജക്റ്റ് ഡെഡ് ലൈനുകള്‍ പൂര്‍ത്തിയാക്കുന്നതിനും സാധിക്കുന്നു.ടാറ്റാ കമ്മ്യൂണിക്കേഷൻസിലെ യൂണിഫൈഡ് കമ്മ്യൂണിക്കേഷൻ ആന്റ് കോമ്പിനേഷൻ വൈസ് പ്രസിഡന്റ് പീറ്റർ ക്വിൻലാൻ സാഹചര്യങ്ങള്‍ക്കനുസരിച്ച് വര്‍ക്ക് ഫ്രം ഹോം , ഫ്ലെക്സിബിള്‍ വര്‍ക്കിംഗ് ടൈം , ബ്രിംഗ് യുവര്‍ ഓണ്‍ ഡിവൈസ്(BYOD) എന്ന രീതിയിലേക്ക് കാര്യങ്ങള്‍ മാറുന്നത് എംപ്ലോയീസിനു എന്തുകൊണ്ടും ഫലപ്രദമാണെന്നു അഭിപ്രായപ്പെടുന്നു.ചാറ്റ് , വീഡിയോ , വോയിസ് എന്നിവ ഉള്‍പ്പെടുത്തിക്കൊണ്ട് വെര്‍ച്വല്‍ എന്‍വയോണ്‍മെന്റില്‍ വര്‍ക്കു ചെയ്യുന്നത് പ്രാരംഭഘട്ടത്തില്‍ ആണെങ്കില്‍ പോലും മിനിമം ട്രയിനിംഗ് ഉപയോഗിച്ചുകൊണ്ട് എല്ലാ കമ്പനികള്‍ക്കും ഇമ്പ്ലിമെന്റ് ചെയ്യാവുന്നതാണെന്നും ഇവ ക്ലൗഡില്‍ എളുപ്പത്തില്‍ ഡിപ്ലോയ് ചെയ്തുകൊണ്ട് ഉപയോഗിക്കാവുന്നതാണെന്നും അദ്ദേഹം അഭിപ്രായപ്പെടുന്നു.
6000 ലാപ്‌ടോപ്പുകളാണ് തങ്ങളുടെ 4.5 ലക്ഷം വരുന്ന എംപ്ലോയികളില്‍ 85% പേര്‍ക്കും വര്‍ക്ക് ഫ്രം ഹോം ഉറപ്പാക്കുന്നതിനായി TCS ഒറ്റദിവസംകൊണ്ട് ഷിപ്പ് ചെയ്തത്. ഗ്ലോബല്‍ ക്ലയിന്റുകളുമായി സംവദിക്കുന്ന BPO മേഖലയിലാണ് ലോക്ക്ഡൗൺ പ്രശ്നങ്ങള്‍ ഏറെ ബാധിക്കുന്നുവെന്നിരിക്കെ ടെലികമ്മ്യൂണിക്കേഷൻ വകുപ്പ് അത്തരം ഐടി സര്‍വീസുകള്‍ക്ക് ലൈസൻസുള്ള സ്ഥലങ്ങളിൽ നിന്ന് അവരുടെ പ്രവർത്തനങ്ങൾ മാറ്റുന്നതിനുള്ള മാനദണ്ഡങ്ങളിൽ ഇളവ് വരുത്തി. എന്നാൽ വെല്ലുവിളികൾ പിന്നീടും അവശേഷിച്ചു.ക്ലയിന്റ് കോളുകള്‍ കൈകാര്യം ചെയ്യുന്ന കാര്യത്തിലായിരുന്നു അത്. വോയ്‌സ് ഓവർ ഇന്റർനെറ്റ് പ്രോട്ടോക്കോൾ അല്ലെങ്കിൽ VoIP ഉപയോഗിച്ച് ഇത്തരം കോളുകള്‍ വര്‍ക്ക് ഫ്രം ഹോം എന്‍വയോണ്‍മെന്റിലേക്ക് ഡൈവര്‍ട്ട് ചെയ്യുകയും ഏജന്റുമാര്‍ക്ക് അവരുടെ ലാപ്ടോപ്പ്,ബ്രൗസറുകള്‍ മുഖേന കോള്‍ കൈകാര്യം ചെയ്യുന്നതിനും ഇത് അവസരമൊരുക്കുകയുണ്ടായി.എംപ്ലോയികള്‍ക്ക് അവരുടെ സ്ഥലങ്ങളില്‍ നിന്നും ഡാറ്റാബേസ് ആക്സസ് ചെയ്യുന്നതിനായുള്ള ക്ലൗഡ് എന്‍വയോണ്‍മെന്റുകളും കമ്പനികള്‍ ഏര്‍പ്പെടുത്തുകയുണ്ടായി. സ്മോള്‍ BPO ഓര്‍ഗനൈസേഷനുകള്‍ക്ക് അവയ, സിസ്കോ, ഓസോനെറ്റൽ തുടങ്ങിയ കമ്പനികള്‍ സൗജന്യമായി ക്ലൗഡ് അധിഷ്ഠിത സേവനങ്ങള്‍ നല്‍കുകയുണ്ടായി.
എല്ലാ പ്രമുഖ നഗരങ്ങളിലും ഗിഗാബൈറ്റ് വേഗതയിൽ (സെക്കൻഡിൽ 1000 മെഗാബൈറ്റ്) വരുന്ന അന്താരാഷ്ട്ര നിലവാരമുള്ള ഒപ്റ്റിക്കൽ ഫൈബർ അധിഷ്ഠിത ഡാറ്റ കണക്റ്റിവിറ്റി, ബിഎസ്‌എൻഎൽ, റിലയൻസ്, എയർടെൽ, ഐഡിയ വോഡഫോണ്‍ തുടങ്ങിയ മൊബൈല്‍ സര്‍വീസ് സേവനദാതാക്കളെല്ലാം നല്‍കുകയുണ്ടായി.
Leave a Reply