ബിരുദമോ സർട്ടിഫിക്കറ്റ് ഉദ്ദേശിക്കാതെ തങ്ങൾക്കാവശ്യമുള്ള മേഖലയിൽ കൂടുതൽ അറിവു നേടുവാനും താല്പര്യമുള്ള പ്രൊഫഷണലുകൾക്ക് ഏറ്റവും അനുയോജ്യമായ ഒരു വെബ്സൈറ്റാണ് udemy.com. ലോകമെമ്പാടുമുള്ള 42,000 ഇതിലധികം അധ്യാപകർ തയ്യാറാക്കിയിട്ടുള്ള ഒരുലക്ഷത്തിലധികം കോഴ്സുകൾ ഇപ്പോൾ മൂന്നു കോടിയിലധികം പഠിക്കാൻ ഉപയോഗിച്ച കഴിഞ്ഞു. ദിനംപ്രതി ആയിരക്കണക്കിന് കോഴ്സിന്റെ എൻറൗൾമെന്റ് യൂദെമിയിൽ നടന്നുകൊണ്ടിരിക്കുന്നു. 50 ഭാഷകളിലായി കോടിക്കണക്കിന് പേജുകൾ കോഴ്സ് കോൺടെന്റ് യൂദെമിക്ക് സ്വന്തം ആയിട്ടുണ്ട്. വിവിധ കോഴ്സുകളുടെ ഭാഗമായി 22 ദശലക്ഷം മിനിറ്റ് വീഡിയോ ക്ലാസുകൾ മാത്രം യൂദമിയിൽ ഉണ്ട്. IT സോഫ്റ്റ്വെയർ, ബിസ്സിനെസ്സ് ഡെവലപ്മെന്റ്, ഫിനാൻസ് & അക്കൗണ്ടിംഗ്, ഓഫീസ് പ്രൊഡക്ടിവിറ്റി, ഡിസൈൻ, ലൈഫ് സ്റ്റൈൽ, പേഴ്സണൽ ഡെവലപ്മെന്റ്, മാർക്കറ്റിംഗ്, ഫോട്ടോഗ്രാഫി, ഹെൽത്ത് & ഫിറ്റ്നസ്, സംഗീതം, ടീച്ചിംഗ് & അക്കാദമിക്ക് എന്നിവയാണ് പ്രധാന കാറ്റഗറികൾ.
Leave a Reply