പ്രധാനമന്ത്രി നരേന്ദ്ര മോദി പഞ്ചായത്ത് ദിനത്തിൽ രാജ്യത്തുടനീളമുള്ള ഗ്രാമ മുഖ്യന്‍മാരുമായി സംവദിച്ചു. പ്രധാനമന്ത്രി ഇ-ഗ്രാമ സ്വരാജ് പോർട്ടൽ ഉദ്ഘാടനം ചെയ്യുകയും സ്വാമിത്വ പദ്ധതി ആരംഭിക്കുകയും ചെയ്തു.ഇത് രാജ്യത്തെ 1.25 ലക്ഷത്തിലധികം പഞ്ചായത്തുകളിൽ ഇന്റർനെറ്റ് ലഭ്യമാക്കും.
ഗ്രാമപഞ്ചായത്തുകളുടെ സമ്പൂർണ്ണ ഡിജിറ്റലൈസേഷന്റെ ആദ്യപടിയാണെന്നും ഭാവിയിൽ ഇത് ഗ്രാമപഞ്ചായത്തുകൾ ഏറ്റെടുക്കുന്ന എല്ലാ പ്രവർത്തനങ്ങളുടെയും രേഖകൾ സൂക്ഷിക്കുന്ന ഒരൊറ്റ പ്ലാറ്റ്ഫോമായി മാറുമെന്നും പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞു. പഞ്ചായത്തുകൾക്ക് അനുവദിക്കുന്ന എല്ലാ ഫണ്ടുകൾ, പദ്ധതികൾ, ബജറ്റുകൾ എന്നിവയെ സംബന്ധിച്ച വിവരങ്ങൾ പോർട്ടലിൽ ലഭ്യമാകും.
Leave a Reply