സ്മാർട്ട് ടിവി വീണ്ടും ഡബിൾ സ്മാർട്ടാകുന്നു. ഹുവായുടെ പുതിയ സ്മാർട്ട് ടിവിയുടെ കാര്യമാണ് ഇവിടെ പറയുന്നത്. 24 എംപിയുടെ അൾട്രാ വൈഡ് ആംഗിൾ പോപ്പ്അപ്പ് ക്യാമറയുമായാണ് കമ്പനിയുടെ പുതിയ വിഷൻ എക്സ് 65 ഓഎൽഇഡി ടിവി അവതരിപ്പിച്ചിരിക്കുന്നത്. ചൈനയിലെ പ്രമുഖ ടെക്നോളജി കമ്പനിയായ ഹുവായുടെ ആദ്യ ഓഎൽഇഡി ടിവിയും കൂടിയാണിത്. 65 ഇഞ്ച് ഓഎൽഇഡി പാനലും 120Hz റിഫ്രഷ് റേറ്റും ആണിതിൽ നൽകിയിട്ടുള്ളത്.
ഹുവായുടെ വിഷൻ എക്സ് 65 സ്മാർട്ട് ടിവിയിലെ പോപ്പ് അപ്പ് ക്യാമറയിൽ ഡ്യുവൽ NPU ചിപ്പുകളും 4 ടി സൂപ്പർ പവർ കമ്പ്യൂട്ടിംഗ് പവർ ഉൾപ്പെടുത്തിയിരിക്കുന്നു. എയർ ജെസ്റ്റർ കൺട്രോൾ, വീഡിയോ കോളിംഗ് പിന്തുണയും ഉള്ളതാണ് ഈ പോപ്പ് അപ്പ് ക്യാമറ.
സ്ക്രീനിന്റെ നിറവും വേഗതയും ക്രമീകരിക്കുന്നതിന് അഡ്വാൻസ്ഡ് മൾട്ടി ചാനൽ സെൻസറുകൾ ഉപയോഗപ്പെടുത്തുന്ന ഹൈസിലിക്കണ്‍ ഹോംഗൂ 898 സ്മാർട്ട് ചിപ് പ്രോസസ്സറിലാണ് പുതിയ സ്മാർട്ട് ടിവി പ്രവർത്തിക്കുന്നത്. ഉപയോക്താക്കൾക്ക് മികച്ച വിഷ്വലുകളും ശബ്ദക്രമീകരണവും നൽകുന്നതിനായി ധാരാളം സവിശേഷതകളാണ് സ്മാർട്ട് ടിവിയിൽ കമ്പനി ഉൾപ്പെടുത്തിയിരിക്കുന്നത്. സ്മാര്‍ട്ട് ടിവിയുടെ ഡിസ്‌പ്ലേയ്ക്ക് കീഴിലായി 14 സ്പീക്കറുകൾ ആണ് നൽകിയിട്ടുള്ളത്. അതോടൊപ്പം സ്പീക്കർ സിസ്റ്റത്തില്‍ 6 ഫുൾ റേഞ്ച് ഡ്രൈവറുകൾ 6 ട്വീറ്ററുകളും 2 വുഫറുകളും ഉൾപ്പെടുത്തിയിട്ടുണ്ട്
30 കിലോ ഭാരം വരുന്ന ഈ സ്മാർട്ട് ടിവിയിൽ i/o പോർട്ട്സ്, 4 HDMI 2.0 പോർട്ട്സ്,2 USB 3.0 പോർട്ട്സ്, s/pdif ഇൻപുട്ട്, എഫർനെറ്റ് പോർട്ട് എന്നീ കണക്ടിവിറ്റി ഓപ്ഷനുകളും നൽകിയിട്ടുണ്ട്.ഏകദേശം 2,70,000 രൂപ വിലവരുന്ന ഈ സ്മാർട്ട് ടിവി ഇന്ത്യയിൽ ലഭ്യമാകുന്ന അതിനെക്കുറിച്ച് ഇപ്പോൾ വിവരങ്ങൾ നൽകിയിട്ടില്ല.
Leave a Reply