പ്രശസ്തമായിട്ടുള്ള ഓഗ്മെന്റഡ് റിയാലിറ്റി മൊബൈൽ ഗെയിം ആയ പോക്ക്മോൻ ഗോ ,നിലവിലെ ആഗോള സാഹചര്യത്തിൽ തങ്ങളുടെ കളിക്കാർ എല്ലാം വീടിനുള്ളിൽ സമയം ചെലവഴിക്കാൻ വേണ്ടി പുതിയ ഒരു ഫീച്ചർ അവതരിപ്പിച്ചിരിക്കുന്നു. പോക്ക്മോൻ ഗോയുടെ നിർമാതാക്കളായ നിയാന്റിൻ ഗെയിമിന്റെ ഏറ്റവും പുതിയ അപ്ഡേഷനോടൊപ്പം ഒരു റിമോട്ട് റെയിഡ് പാസ്സ് നൽകുന്നു.ഇത് കളിക്കാർക്ക് അവരുടെ വീടിനു പുറത്തിറങ്ങാതെതന്നെ റെയ്ഡുകളിൽ പങ്കെടുക്കാൻ അനുവാദം നൽകുന്നതാണ്.
കളിക്കാർക്ക് ഒരേസമയം കൈവശം സൂക്ഷിക്കാവുന്ന റിമോട്ട് റെയ്ഡ് പാസ്സിന്റെ എണ്ണം പരിമിതപ്പെടുത്തിയിരിക്കുന്നു. ഓരോ റെയ്ഡിലും പങ്കെടുക്കുന്നതിനായി ഒരു റിമോട്ട് റെയ്ഡ് പാസ്സ് മതി.ഇത്തരം പാസ്സ് ഉപയോഗിച്ച് ഗെയ്മിൽ പങ്കുചേരാം. കളിക്കാർക്ക് 100 പോക്ക്കോയിനുകൾ ആണ് ഈ റിമോട്ട് റെയ്ഡ് പാസ്സ് ലഭിക്കുന്നതിനായി ചെലവഴിക്കേണ്ടി വരുക. റിമോട്ട് റെയ്ഡ് പാസ്സുകൾ വാങ്ങുന്നതിനുള്ള ഒരു പോക്ക് കോയിൻ ബണ്ടിൽ ഉടൻതന്നെ ഇൻ ഗെയിം ഷോപ്പിൽ ലഭ്യമാക്കുമെന്നാണ് കമ്പനി അറിയിച്ചിരിക്കുന്നത്.
ലോകം മുഴുവനുമായി കൊറോണ വൈറസ് വ്യാപിക്കുന്നതിനാൽ ആളുകൾ വീട്ടിൽ തന്നെ തുടരാൻ നിർബന്ധിതരാകുന്ന സമയത്താണ് ഈ പുതിയ അപ്ഡേഷനുകൾ കമ്പനി അവതരിപ്പിക്കാൻ ഒരുങ്ങുന്നത്. റിമോഡ് റെയിഡ് പാസ്സിന്റെ കൂടുതൽ സവിശേഷതകളെയും ലഭ്യതയെയും കുറിച്ച് കമ്പനി ഔദ്യോഗികമായി പ്രഖ്യാപനങ്ങൾ നടത്തിയിട്ടില്ല.
Leave a Reply