ഒരു ഫോണിൽ ഉപയോഗിക്കാം രണ്ട് വാട്സ്ആപ്പ് അക്കൗണ്ട്

Parallel Space

വിളിക്കാൻ മാത്രം സൗകര്യമുണ്ടായിരുന്നു ഫസ്റ്റ് ജനറേഷൻ മൊബൈൽ ഫോൺ ടെക്നോളജിയിൽ നിന്നും ഷോർട്ട് മെസ്സേജ് സർവീസുമായി വന്ന ജിഎസ്എം ടെക്നോളജിക്ക് വൻവരവേൽപ്പ് ആയിരുന്നു ലഭിച്ചത്. ഈ അടുത്ത കാലം വരെ ഷോർട്ട് മെസ്സേജ് സർവീസ് സെന്റർ എന്ന് അറിയപ്പെടുന്ന എസ്എംഎസ് ജൈത്രയാത്ര ആയിരുന്നു. എന്നാൽ ഇന്റർനെറ്റ് മെസ്സേജുകൾ യുടെയും വേഗമേറിയ ഇന്റർനെറ്റ് വരവോടെ എസ് എം എസ് കളുടെ കാലവും അവസാനിച്ചു. ഇന്ന് പ്രചാരത്തിലുള്ള ഇൻസ്റ്റന്റ് മെസഞ്ചർകളുടെ താരമാണ് വാട്സ്ആപ്പ്. ഒരു ഫോണിൽ സാധാരണഗതിയിൽ ഒരു വാട്സ്ആപ്പ് അക്കൗണ്ട്‌  മാത്രമേ ഉപയോഗിക്കാനാവൂ. പലർക്കും ഇതൊരു പ്രശ്നമായി അനുഭവപ്പെടാറുണ്ട്. പ്രത്യേകിച്ച് ജോലിക്കും സ്വന്തം ആവശ്യത്തിനും പ്രത്യേകം സിംകാർഡുകൾ ഉപയോഗിക്കുന്നവർക്ക്. അതിനാൽ ഒരു ഫോണിൽ തന്നെ ഒരേ സമയം രണ്ടു വാട്സ്ആപ്പ് അക്കൗണ്ട് ഉപയോഗിക്കുന്നത് എങ്ങനെ എന്ന് നോക്കാം. ഉപയോഗിക്കുന്നതിനായി ഫോൺ റൂട്ട് ചെയ്യേണ്ട ആവശ്യമില്ല. ഇതിനൊരു ആപ്പ് ഇൻസ്റ്റാൾ ചെയ്താൽ മതിയാകും.

  • ആദ്യമായി പാരലൽ സ്പേസ് (Parallel Space) എന്ന ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  • ഈ ആപ്പ് നിങ്ങളുടെ ഫോൺ ആൻഡ്രോയിഡ് ആണെങ്കിൽ ഗൂഗിൾ പ്ലേ സ്റ്റോറിലും ഐഫോൺ ആണെങ്കിൽ ആപ്പ് സ്റ്റോറിലും ലഭ്യമാണ്. 
  • ഈ ആപ്പ് ഇൻസ്റ്റാൾ ചെയ്ത് കഴിഞ്ഞു,  ഇനി വേണ്ട പെർമിഷൻ നൽകുക.
  • നൽകിയതിനുശേഷം ഇനി വാട്സ്ആപ്പ് എന്ന് പറഞ്ഞ് ഒരു ഐക്കൺ കാണാവുന്നതാണ്. 
  • ഇതിൽ ക്ലിക്ക് ചെയ്‌തതിന്‌ ശേഷം നിങ്ങളുടെ രണ്ടാമത്തെ സിം കാർഡ് നമ്പർ നല്കണം. ഇനി ബാക്കി എല്ലാം പഴയതു പോലെ തന്നെ. 
  • ഒരു കാര്യം നിങ്ങൾ ശ്രദ്ധിക്കേണ്ടത് എന്ന് വെച്ചാൽ നിങ്ങളുടെ ഫോൺ 64-bit ആണ് സപ്പോർട്ട് ചെയുന്നതെങ്കിൽ Parallel Space 64-Bit ഇൻസ്റ്റാൾ ചെയേണ്ടത് ആണ്. 

About The Author

Be the first to comment

Leave a Reply

Your email address will not be published.


*