സൈഡിൽ ഫിംഗർപ്രിന്റ് സെൻസറുള്ള ഒപ്പോ എ92s

ആൻഡ്രോയിഡ് v10(Q) ഓപ്പറേറ്റിംഗ് സിസ്റ്റത്തിൽ പുറത്തിറക്കിയിരിക്കുന്ന ഒപ്പോയുടെ പുതിയ സ്മാർട്ട്ഫോണാണ്  ഒപ്പോ എ92s.  ഹാൻഡ്സെറ്റിന്റെ സൈഡിലായി ഫിംഗർ പ്രിന്റ് സെൻസർ നൽകിയിട്ടുള്ള ഈ പുതിയ സ്മാർട്ട്ഫോൺ ചൈനയിലാണ് അവതരിപ്പിച്ചിരിക്കുന്നത്. യുണിക് ക്വാഡ് ക്യാമറ മോഡ്യൂൾ ഹാൻഡ്സെറ്റിന്റെ പുറകുവശത്തും ഡ്യുവൽ ഹോൾപഞ്ച് ഡിസ്പ്ലേ മുൻവശത്തും നൽകിയാണ് ഇത് രൂപപ്പെടുത്തിയിരിക്കുന്നത്.

മികച്ച ധാരാളം സവിശേഷതകളോടുകൂടി അവതരിപ്പിച്ചിട്ടുള്ള ഒപ്പോ എ92s സ്മാർട്ട് ഫോണിൽ 5Gനെറ്റ് വർക്ക് പിന്തുണ ഉള്ളതാണ്. 8 ജിബി റാം ,128 ജിബി സ്റ്റോറേജ്, ഡ്യുവൽ സെൽഫി ക്യാമറ, 48mp സോണി imx586 സെൻസർ, 8mp അൾട്രാ വൈഡ് ആംഗിൾ സെൻസർ എന്നിവയുൾപ്പെടെയുള്ള ക്വാഡ് റിയർ ക്യാമറ, 18w ഫാസ്റ്റിംഗ് പിന്തുണയുള്ള 4000mAh  ബാറ്ററി എന്നിവ ഇതിന്റെ പ്രധാന ഘടകങ്ങളാണ്. യു എസ് ബി ടൈപ്പ് സി പോർട്ട്, 3.5 mm ഓഡിയോ ജാക്ക്, 5ജി എന്നീ കണക്ടിവിറ്റി ഓപ്ഷനുകളെയും ഹാൻഡ്സെറ്റ് പിന്തുണയ്ക്കുന്നു.6ജിബി റാം + 128 ജിബി സ്റ്റോറേജ്, 8ജിബി റാം + 128 ജിബി സ്റ്റോറേജ് എന്നിങ്ങനെ രണ്ട്  വേരിയന്റുകളിൽ അവതരിപ്പിച്ചിരിക്കുന്ന സ്മാർട്ട്ഫോണിന് യഥാക്രമം 23700, 27000 രൂപ വരെ വില പ്രതീക്ഷിക്കാവുന്നതാണ്. കറുപ്പ്, വെളുപ്പ് നിറങ്ങളിലാണ് ഹാൻഡ്സെറ്റ് ലഭ്യമാകുക.

About The Author

Be the first to comment

Leave a Reply

Your email address will not be published.


*