വൺപ്ലസ് 8 പ്രോ, വൺപ്ലസ് 8 സ്മാർട്ട് ഫോണുകൾക്കൊപ്പം പുറത്തിറങ്ങിയ ഹെഡ് ഫോൺ ആണ് വൺപ്ലസ് ബുള്ളറ്റ്സ് വയർലെസ് ഇസെഡ്. വളരെ വേഗത്തിലുള്ള ചാർജ്ജിംഗ് സവിശേഷതയോടുകൂടി ആണിത് അവതരിപ്പിക്കപ്പെട്ടിരിക്കുന്നത്. 10 മിനിറ്റ് ചാർജ്ജ് ചെയ്യുന്നതിലൂടെ 10 മണിക്കൂർ വരെ മ്യൂസിക് പ്ലേബാക്ക് സാധ്യമായിട്ടുള്ള ഈ ഉപകരണം പൂർണമായി ചാർജ്ജ് ചെയ്താൽ 20 മണിക്കൂർ ആണ് ബാറ്ററി ദൈർഘ്യം ലഭ്യമാക്കുക.
കറുപ്പ്, ബ്ലൂ മിന്റ്,ഓട്ട് കളർ വേരിയന്റുകളിൽ ലഭ്യമാക്കുന്ന വൺപ്ലസ് ബുള്ളറ്റ്സ് വയർലെസ് ഇസെഡ് വിയർപ്പ്, വാട്ടർ റെസിസ്റ്റൻസ് എന്നീ സവിശേഷതകളും ഉള്ളതാണ്. സൂപ്പർ ബാസ്ടോ സ്റ്റോണിന് പുറമേ 9.2 എംഎം ഡൈനാമിക് ഡ്രൈവറും ഇതിനുണ്ട്. 10 മീറ്റർ വരെ വയർലെസ് റേഞ്ചുള്ള ഈ ഉപകരണത്തിന് 28 ഗ്രാം ഭാരം ആണുള്ളത്. ബ്ലൂടൂത്ത് v 5.0, യു എസ് ബി ടൈപ്പ് സി പോർട്ട് എന്നീ കണക്ടിവിറ്റി ഓപ്ഷനുകളും ഇതിൽ നൽകിയിട്ടുണ്ട്. സാധാരണ കണ്ടുവരുന്ന അതെ രൂപകൽപനയായ സിലിക്കൺ ഇയർ ടിപ്പുകളും നെക്ക് ബാൻഡും ഉപയോഗിച്ച് തന്നെയാണ് ഈ ബ്ലൂടൂത്ത് ഹെഡ് ഫോണും തയ്യാറാക്കിയിരിക്കുന്നത്.
ക്വിക്ക് സ്വിച്ച്, ക്വിക്ക് പെയർ , മാഗ്നെറ്റിക് കൺട്രോൾ തുടങ്ങിയ സവിശേഷതയും ഇതിൽ ഉൾപ്പെടുത്തിയിരിക്കുന്നു. 49.95 യു എസ് ഡോളര്‍ ആണ് (ഏകദേശം 3800 രൂപ) ഇതിന്റെ വില. ഈ മാസം അവസാനത്തോടുകൂടി ഇന്ത്യൻ വിപണിയിൽ പ്രതീക്ഷിക്കപ്പെടുന്ന ഡിവൈസ് രാജ്യത്ത് ഏത് വിലയിൽ ലഭ്യമാകുമെന്നതിനെക്കുറിച്ചൊന്നും കമ്പനി പ്രഖ്യാപനങ്ങൾ നടത്തിയിട്ടില്ല.
Leave a Reply