ഇൻസ്റ്റഗ്രാമിൽ വീഡിയോകോൾ ചെയ്യുന്നതോടൊപ്പം അതിലെ പോസ്റ്റുകൾ ബ്രൗസ് ചെയ്യുന്നതിനുള്ള സൗകര്യവും ഒരുക്കി കൊണ്ടുള്ള ഫീച്ചറാണ് കോവാച്ചിംഗ് . വീഡിയോ ചാറ്റ് ആരംഭിച്ചതിനു ശേഷം താഴെയുള്ള ഫോട്ടോ ഐക്കണിൽ ടാപ്പ് ചെയ്തുകൊണ്ട് നിങ്ങൾക്കും നിങ്ങളുടെ സുഹൃത്തുക്കൾക്കും സേവ് ചെയ്തതും ലൈക് ചെയ്തതും സജസ്റ്റ് ചെയ്തതും ആയ പോസ്റ്റുകൾ ഒരുമിച്ച് കാണാവുന്നതാണ് . പ്രിയപ്പെട്ടവരുമായി ചാറ്റിങ്ങിൽ ആയിരിക്കുമ്പോൾ പോലും പുതിയ വിവരങ്ങൾ അപ്പപ്പോൾ തന്നെ അറിയുവാൻ ഈ ഫീച്ചറിലൂടെ സാധിക്കുന്നതാണ് . ഇൻസ്റ്റഗ്രാമിൽ ബ്രൗസ് ചെയ്യുന്നതിനുള്ള ഫീച്ചർ ഗ്രൂപ്പ് വീഡിയോ കോളിനും പിന്തുണയ്ക്കുന്നു .അതായത്, ഇൻസ്റ്റഗ്രാമിന്റെ ഏറ്റവും പുതിയ പതിപ്പിൽ ഒരേസമയം ആറുപേരെ വീഡിയോ കോളിങ് ചേർക്കാൻ സൗകര്യമൊരുക്കിയിരിക്കുന്നു ഇത്തരത്തിലുള്ള ഗ്രൂപ്പ് വീഡിയോ കോളിനും ഈ ഫീച്ചർ ഉപയോഗിക്കാം.
കോ വാച്ചിംഗ് ഫീച്ചർ കൂടാതെ കോവിഡ് 19 മായി ബന്ധപ്പെട്ടുള്ള തെറ്റായ വിവരങ്ങൾ ഈ പ്ലാറ്റ്ഫോമിലൂടെ പങ്കു വയ്ക്കപ്പെടാതിരിക്കുന്നതിനും പലവിധ നടപടികളും കമ്പനി സ്വീകരിച്ചിട്ടുണ്ട് .കോവിഡ് 19 അല്ലെങ്കിൽ കൊറോണ എന്ന് സെർച്ച് ചെയ്യുമ്പോൾ ഉപയോഗപ്രദമായ വിവരങ്ങൾ നൽകുന്നതോടൊപ്പം cdc.gov സൈറ്റിലേക്ക് നയിക്കും. ലോകാരോഗ്യസംഘടന ,യൂണിസെഫ് പോലുള്ള വിശ്വസനീയമായ ഉറവിടങ്ങളിൽ നിന്നുള്ള അപ്ഡേറ്റുകൾ ആണ് ഇതിൽ ലഭ്യമാകുക .കൂടാതെ കൊറോണയുമായി ബന്ധപ്പെട്ടുള്ള തെറ്റിദ്ധരിപ്പിക്കുന്ന പരസ്യങ്ങളും ഇതിൽ ഒഴിവാക്കുന്നുണ്ട്.അതിന്റെഭാഗമായി സാനിറ്റസൈർ, ഫെയ്സ് മാസ്ക്കുകൾ എന്നിവയുടെ പരസ്യങ്ങൾ പോലും കമ്പനി താൽക്കാലികമായി വിലക്കേർപ്പെടുത്തിയിട്ടുണ്ട്.
Leave a Reply