ആനിമേഷൻ സിനിമയുടെ പര്യായമായി തന്നെ കണക്കാക്കുന്നത് പ്രതിഭാസമാണ് Walt Disney. പക്ഷെ Walt Disney രംഗത്ത് അവതരിപ്പിക്കുന്നതിനു വർഷങ്ങൾക്കുമുമ്പുതന്നെ ആനിമേഷൻ ചിത്രങ്ങൾ സൃഷ്ടിക്കപ്പെട്ടിരുന്നു എന്നതാണ് സത്യം. ആനിമേഷൻ ചിത്രങ്ങൾക്ക് ഇന്നത്തെ രൂപഭാവം ലഭിച്ചത് Walt Disneyയുടെ വരവോടെ ആയിരുന്നു. സിനിമയുടെ വരവിനും വളരെ മുമ്പ് തന്നെ കാർട്ടൂൺ ചിത്രങ്ങൾ സൃഷ്ടിക്കപ്പെട്ടിരുന്നു. Zeotrope, Phinalito scope എന്നീ ദൃശ്യ ഉപകരണങ്ങളിൽ കാർട്ടൂൺ ചിത്രങ്ങൾ ചലിക്കുന്ന ചിത്രങ്ങളായി പ്രേക്ഷകരുടെ മുന്നിൽ അവതരിപ്പിക്കപ്പെട്ടിരുന്നു. Emil Cohl എന്നാ പാരീസ് ഫോട്ടോഗ്രാഫർ ആയിരുന്നു 1970-ൽ ചലിക്കുന്ന കാർട്ടൂൺ ചിത്രങ്ങൾ പുറത്തിറക്കിയത്. സെക്കൻഡിൽ 16 ഫ്രെയിം എന്ന തോത് ആയിരുന്നു അന്ന് സ്വീകരിച്ചിരുന്നത്. വൻ സാമ്പത്തിക ചെലവ് ആനിമേഷൻ ചിത്രങ്ങളുടെ പെട്ടെന്നുള്ള വളർച്ചയ്ക്ക് വിഘാതമായി നിന്നു.
സുന്ദരമായ സെല്ലിലോയ്ഡ് ഷീറ്റുകളിൽ ചിത്രങ്ങൾ വരച്ചു ഒന്നിനു മുകളിൽ ഒന്നായി സെല്ലുലോസ് ഷീറ്റുകൾ വച്ച് അനുക്രമമായ വ്യതിയാനങ്ങൾ ഒപ്പമുള്ള പകർത്തി എടുപ്പ് ആനിമേഷൻ ചിത്രങ്ങളുടെ സാമ്പത്തികഭാരം താരതമ്യേനെ കുറിച്ചു.
ആദ്യ ആനിമേഷൻ ചിത്രം രംഗത്ത് അവതരിക്കപ്പെട്ട 14 വർഷങ്ങൾക്ക് ശേഷം ആയിരുന്നു Walt Disney ഈ രംഗത്ത് അവതരിച്ചത്. ഒരു സെക്കൻഡിൽ 25 ഫ്രെയിമുകൾ വരയ്ക്കുക എന്ന തത്വം പ്രാവർത്തികമായത് Walt Disneyയുടെ വരവോടെ ആയിരുന്നു. Walt Disneyയുടെ വരവോടെ ആനിമേഷൻ ചിത്രങ്ങൾക്ക് സൗഭാഗ്യമായി ഒഴുക്കും താളവും വന്നുചേർന്നു. ഈ മേഖലയിൽ പ്രവർത്തിച്ചവരിൽ പലരും ചെയ്യാൻ ഭയന്ന് പരീക്ഷണങ്ങളായിരുന്നു ദീർഘവീക്ഷണമുള്ള Walt Disney ചെയ്‍തത്. ലഘു കാർട്ടൂൺ ചിത്രങ്ങളിൽനിന്നും മുഴുനീള കാർട്ടൂൺ ചിത്രങ്ങളിലേക്ക് ഡിസ്നിയുടെ പ്രവർത്തനമേഖല വളർന്നു. ആദ്യമായി ശബ്ദിക്കുന്ന ചിത്രങ്ങളും വർണ്ണ ചിത്രങ്ങളും അവതരിപ്പിച്ചത് ഡിസി ആയിരുന്നു. Walt Disneyയ്ക്കു ശേഷം വർഷങ്ങൾ ഒരുപാട് പിന്നിട്ടിട്ടും ഇന്നും അദ്ദേഹം സ്ഥാപിച്ച Walt Disney എന്നാ കമ്പനി ഈ രംഗത്ത് തലയുയർത്തി നിൽക്കുന്നു.
ആനിമേഷൻ ഇന്ന് സ്ഥാപിതമായ ഒരു മേഖല ആയി കൊണ്ടിരിക്കുന്നു. വിനോദത്തോടൊപ്പം വിദ്യാഭ്യാസമേഖലയിലും ആനിമേഷനുകൾ ഉപയോഗിക്കുന്നു. അറിവുകൾ വളരെ ഇഫക്റ്റീവ് ആയി കൈമാറുന്നതിന് ചലിക്കുന്ന ചിത്രങ്ങൾക്കുള്ള ശക്തി ഇന്ന് ലോകം മനസ്സിലാക്കി കഴിഞ്ഞിരിക്കുന്നു. Xeotrope-ൽ നിന്ന് ആരംഭിച്ചു തിരശ്ശീലയിൽ എത്തിയ കാർട്ടൂൺ ചിത്രങ്ങൾ തങ്ങളുടെ തട്ടകം ഇപ്പോൾ മൊബൈൽഫോണുകളിൽ കണ്ടെത്തിയിരിക്കുന്നു. വരുംകാലങ്ങളിൽ കാർട്ടൂൺ സിനിമകളുടെ പൊറ്റഅമ്മയുടെ സ്ഥാനം താമസിയാതെ മൊബൈൽഫോണുകളും വരും കാലത്തെ പ്രതീക്ഷയായ മൊബൈൽ ടിവി കളും ആവും.
Leave a Reply