വളരെ കുറഞ്ഞ ബാൻഡ് വിഡ്ത് കണക്ഷനുകളിൽ പോലും വീഡിയോകോളുകൾക്ക് ഗുണനിലവാരവും വിശ്വാസ്യതയും നൽകുന്ന കോഡാക് സാങ്കേതികവിദ്യ ഉപയോഗപ്പെടുത്തുന്നതിനാൽ കുറഞ്ഞ ബാൻഡ് വിഡ്ത് വീഡിയോ കോളുകൾ മുൻപത്തേക്കാളും ഉയർന്ന നിലവാരത്തിൽ ലഭ്യമാകുമെന്ന് ഗൂഗിൾ പറയുന്നു. മറ്റൊരു സവിശേഷതയായി ഗൂഗിൾ പുതിയ ഫോട്ടോ മോഡും പുറത്തിറക്കുന്നു. അതിനാൽ വീഡിയോ കോളിംഗിനിടെ ഫോട്ടോകൾ പകർത്താനും പങ്കിടാനും കഴിയും. ഈയൊരു സവിശേഷത ഗ്രൂപ്പ് കോളിലേക്ക് വികസിപ്പിക്കും.
ഗ്രൂപ്പ് കോളുകളിൽ പങ്കെടുക്കുന്നവരുടെ എണ്ണത്തിൽ 8ൽ നിന്ന് 12ലേക്ക് വർദ്ധിക്കുമെന്ന് ഗൂഗിൾ പറയുന്നു. 24 മണിക്കൂറിനുശേഷം കാലഹരണപ്പെടുന്ന വീഡിയോ, വോയിസ് സന്ദേശങ്ങൾ ഓട്ടോമാറ്റിക്കായി സേവ് ചെയ്യാനുള്ള ഒരു ഫീച്ചറും ഗൂഗിൾ അവതരിപ്പിക്കുന്നു. കോൾ ചെയ്യാൻ സാധിക്കാത്ത സമയത്ത് ഉപയോക്താക്കൾക്ക് പേഴ്സണലൈസ്ഡ് വോയ്സ് ,വീഡിയോ സന്ദേശങ്ങൾ അയയ്ക്കാനും സാധിക്കും.
Leave a Reply