ഡിജിറ്റൽ ഓൺലൈൻ പേയ്മെന്റ് പ്ലാറ്റ്ഫോമുകൾ ഫ്രീലാൻസ് വർക്കുകൾ കൂടുതലായി പ്രോത്സാഹി പ്പിക്കുന്നു. ഗിഗ് എന്നത് പൊതുവായി പാർട്ട് ടൈം വർക്കുകളിലൂന്നിയ മ്യൂസിഷ്യൻസിനെ സൂചിപ്പിക്കാൻ ഉപയോഗിക്കുന്ന പദമാണ് .ഇന്ന് ഫ്രീ ലാൻസ് വർക്കുകൾ ചെയ്യുന്നവരും പാർട്ട് ടൈം കോണ്ട്രാക്റ്റുകളിൽ ഏർപ്പെട്ടിരിക്കുന്നവരും ഈ എക്കോണമിയിൽ ഉൾപ്പെടുന്നു. കൂടാതെ ആമസോൺ ,ഫ്ലിപ്കാർട്ട് തുടങ്ങിയ ഇ – കോമേഴ്സ് വെബ് സൈറ്റുകളിൽ വർക്ക് ചെയ്യുന്നവരും , ഫുഡ് ഡെലിവറി ആപ്പുകളായ zomato , dunzo , swiggy മുതലായയിൽ വർക്ക് ചെയ്യുന്നവരെല്ലാം വർക്ക് ഫ്രം ഹോം വഴി ഗിഗ് എക്കോണമിയെ പിന്താങ്ങുന്നവരാണ് . ‘My phone is my office ‘ എന്നതു മോട്ടോയാക്കി സ്മാർട്ട് ഫോണുകൾ മുഖേന വർക്ക് ചെയ്യുന്ന ഫ്രീ ലാൻസ് വർക്കേഴ്സിന്റെ എണ്ണവും ചെറുതല്ല . ഇവരിൽ മിക്കവരും മണിക്കൂറിൽ 20 മുതൽ 100 ഡോളർ വരെ സമ്പാദിക്കുന്നവരാണ് .
Payoneer എന്ന ഡിജിറ്റൽ ഇ – കോമേഴ്സ് പ്ലാറ്റ്ഫോം ഈയിടെ നടത്തിയ പഠനത്തിന്റെ ഭാഗമായി പ്രസിദ്ധീകരിച്ച Freelancer IncomeReport ൽ പറയുന്നതനുസരിച്ച് ഫ്രീ ലാൻസ് വർക്ഫോഴ്സിൽ 70 % പേരും 35 വയസ്സിൽ താഴെയുള്ളവരാണ് 21 % പേർ 25 വയസ്സിൽ താഴെയുള്ളവരും .പൂനെ അടിസ്ഥാനമാക്കിയുള്ള fin-tech കമ്പനി സിഇഒ ‘ബോൺ’ ഫ്രീലാൻസ് വർക്കുകൾ സെൽഫ് എംപ്ലോയ്മെന്റിനു കരുത്തു പകരുമെന്നും ലോകത്തുള്ള നാലിലൊന്നു ഫ്രീലാൻസ് എംപ്ലോയേഴ്സും ഇന്ത്യയിലാണെന്നു അദ്ദേഹം അഭിപ്രായപ്പെടുന്നു .ഇത് ഗിഗ് എക്കോണമിക്കു കൂടുതൽ കരുത്തു പകരുന്നതാണ് . ഈ ട്രെൻഡ് ഭാവിയിൽ ഇനിയും ഉയർന്നു വരാനാണു സാധ്യത.
Leave a Reply