Codecademy.com
2011നിൽ സാക് സിംസും റയാൻ ബബിൻസ്‌കി കൂടി ആരംഭിച്ച ഒരു വെബ്സൈറ്റ് ആണ് ഇത്. ജാവ, ജാവ സ്ക്രിപ്റ്റ്, റൂബി തുടങ്ങിയ പന്ത്രണ്ടിലധികം പ്രോഗ്രാമിംഗ് ലാംഗ്വേജ് ഇതിൽ പഠിക്കാൻ സാധിക്കുന്നു. അത് പോലെ തന്നെ mark up ലാംഗ്വേജ് ആയ HTMLഉം CSS ഇതിൽ ലഭ്യമാണ്. സൗജന്യ വേർഷൻ അത് പോലെ തന്നെ പെയ്ഡ് പ്രൊ വേർഷനും ഇതിൽ ലഭ്യമാണ്. നിങ്ങൾ പെയ്ഡ് വേർഷൻ ആണ് തിരഞ്ഞെടുക്കുന്നതെങ്കിൽ പഴ്സണലൈസ്ഡ് ആയിട്ടുള്ള ലേർണിംഗ് പ്ലാൻസ്, ക്വിസ്സ്, പ്രോജെക്ടസ് ലഭ്യമാണ്. 2012ലെ മികച്ച എഡ്യൂക്കേഷൽ സ്റ്റാർട്ടപ്പ് ഉള്ള Crunchies Award ഇതിനു ലഭിക്കുകയുണ്ടായി.
Freecodecamp.org
വെബ് ടെവേലോപ്മെന്റിനെ പറ്റി ഉള്ള അറിവ് എല്ലാവർക്കും പകർന്നു നൽകുക എന്നാ ലക്ഷ്യത്തോടെ 2014ഇൽ ക്വിൻസി ലാർസൺ എന്നാ സോഫ്റ്റ്‌വെയർ എഞ്ചിനീയർ തുടങ്ങിയ ഒരു വെബ്സൈറ്റ് ആണ് ഫ്രീകോഡ്ക്യാമ്പ്.ഒരു ഇന്ററാക്ടിവ് വെബ് പ്ലാറ്റഫോം ആണ് ഇത്.ചാറ്റ് റൂംസ്, കമ്മ്യൂണിറ്റി ഫോറം, ഓൺലൈൻ പബ്ലിക്കേഷൻസ് എന്നിവ ആണ് ഇതിന്റെ സവിശേഷത. HTML, CSS, ജാവ സ്ക്രിപ്റ്റ് തുടങ്ങിയവ വളരെ സൗകര്യപൂർവ്വം ഇതിലൂടെ പഠിക്കാൻ സാധിക്കും.
Leave a Reply