വിദ്യാര്‍ഥികള്‍ക്ക് ഏറെ സഹായകമാവുകയാണ് ഓണ്‍ലൈന്‍ ലേണിംഗ് പ്ലാറ്റ്ഫോമുകള്‍. ഇന്ത്യയില്‍ ഇന്നുള്ള ഓണ്‍ലൈന്‍ കോച്ചിംഗ് അടിസ്ഥാനമാക്കിയുള്ള ലേണിംഗ് ആപ്പുകളായ byjoos , unacademy , khan academy മുതലായവ കോവിഡ് 19 ലോക്ക്ഡൗൺ കാലയളവില്‍ ഏറെ നേട്ടം ഉണ്ടാക്കിക്കൊണ്ട് അവരുടെ paywall ഉയര്‍ത്തിയിരിക്കുന്നതായി കാണുന്നു.ഇതു കൂടാതെ അറിയപ്പെടാത്ത നൂറിലധികം ഇന്ത്യന്‍ നിര്‍മ്മിത ഓണ്‍ലൈൻ ആപ്ലിക്കേഷനുകളും ഇന്ന് നിലവിലുണ്ട്.ല &കോളേജ് യൂണിവേഴ്സിറ്റി തലങ്ങളില്‍ ഇന്ത്യയുടെ ‘swayam’ എന്നു പേരായ ഓണ്‍ലൈന്‍ പ്ലാറ്റ്ഫോം നിരവധി സൗജന്യ MOOC കോഴ്സുകള്‍ നല്‍കി വരുന്നുണ്ട്. അവ പല സർവകലാശാലകളുടെയും ഡിഗ്രികളിലേക്ക് ക്രെഡിറ്റ് നേടുന്നതിനായി അംഗീകരിക്കപ്പെട്ടിട്ടുണ്ട്. സമീപകാലത്തെ അക്കാദമിക് പ്രക്ഷോഭങ്ങള്‍ക്കിടയിലും ലക്ഷക്കണക്കിന് വിദ്യാർത്ഥികൾക്ക് ഇത് തടസ്സമില്ലാത്ത പഠനം ഉറപ്പാക്കുകയുണ്ടായി. ഐടി മേഖലയിലെ പ്രൊഫഷണലുകള്‍ക്കായി . സിംപ്ലിലേണ്‍, എഡ്യൂറേക്ക, കോർസെറ, ഉഡെമി തുടങ്ങിയ ഓണ്‍ലൈന്‍ കോഴ്സ് പ്ലാറ്റ്ഫോമുകള്‍ ഇന്റര്‍നെറ്റ് ഉള്ളിടത്തോളം കാലം വിദ്യാര്‍ഥിയെ ടൂട്ടറുമായി ബന്ധിപ്പിക്കുന്നു.
Leave a Reply