ലോക്ക്ഡൗണിൽ ചെറിയ ഇളവുകൾ പ്രഖ്യാപിച്ചതോടുകൂടി ഫ്ലിപ്കാർട്ട്, ആമസോൺ, സ്നാപ്ഡീൽ അടക്കമുള്ള ഇ-കൊമേഴ്സ് സൈറ്റുകൾ ഏപ്രിൽ 20 മുതൽ പുനരാരംഭിക്കുന്നതാണ്. ഐടി, ഐടി എനേബിൾഡ് സർവീസുകളുടെ പ്രവർത്തനങ്ങൾ, സർക്കാർ സേവനങ്ങൾക്കായുള്ള ഡേറ്റ /കോൾ സെന്ററുകൾ, ഓൺലൈൻ ടീച്ചിങ്, ഡിസ്റ്റൻസ് എഡ്യൂക്കേഷൻ എന്നിവയെല്ലാം അനുവദിച്ചുകൊണ്ടുള്ള സർക്കാർ ഉത്തരവാണ് ഇപ്പോൾ പുറത്തിറങ്ങിയിരിക്കുന്നത്.
നിലവിൽ ആവശ്യവസ്തുക്കൾ മാത്രം വിതരണം ചെയ്യുവാനാണ് ഈ പ്ലാറ്റ്ഫോമുകൾക്ക് അധികാരം ഉണ്ടായിരുന്നുള്ളൂ. പലചരക്ക് സാധനങ്ങൾ, മരുന്നുകൾ എന്നിവ ഫ്ലിപ്കാർട്ട് ഡെലിവറി ചെയ്തിരുന്നു. പുതിയ ഇളവുകൾ പ്രകാരം ഇ-കൊമേഴ്സ് കമ്പനികളുടെ വാഹനങ്ങൾക്ക് നിരത്തിലിറങ്ങുന്നതിനുള്ള അനുമതി ലഭ്യമായിരിക്കുകയാണ്. കൂടാതെ, സേവനം പുനരാരംഭിക്കുന്നതിന്റെ ഭാഗമായി പഴയതുപോലെ തന്നെ ഇത്തരം വെബ്സൈറ്റുകളിൽ മൊബൈൽ, ലാപ്ടോപ്പ്, ടെലിവിഷൻ സെറ്റ് തുടങ്ങിയ പ്രധാന ഗാഡ്ജെറ്റുകൾ ലഭ്യമാകുന്നതാണ്. എന്നാൽ പുതിയ ഓർഡറുകൾ എടുക്കുന്നതിൽ നിന്നും പല കമ്പനികളും ഇപ്പോഴും വിട്ടു നിൽക്കുകയാണ്.
കോവിഡ്19 കൂടുതൽ വ്യാപിച്ചിട്ടുണ്ട് സ്ഥലങ്ങളിൽ വിതരണം ഇപ്പോൾ ഉള്ളതുപോലെ അവശ്യവസ്തുക്കൾക്ക് മാത്രമായി തുടരും. മറ്റിടങ്ങളിൽ എല്ലാ ഉൽപ്പന്നങ്ങളും വിതരണം ചെയ്യാൻ പറ്റുന്നതാണ്. ജനങ്ങൾക്ക് ആവശ്യമുള്ള വസ്തുക്കൾ വീടുകളിൽ ലഭ്യമായാൽ അവർ പുറത്തിറങ്ങുന്നത് ഒഴിവാക്കാനാകും എന്ന് സർക്കാർ വിലയിരുത്തുന്നു.
Leave a Reply