കോവിഡ് -19 ബാധിച്ച ആളുകളെ കണ്ടെത്താൻ കഴിയുന്ന ഡ്രോണുകൾ ഇപ്പോൾ യുഎസിൽ പരീക്ഷിച്ചു കൊണ്ടിരിക്കുകയാണ്. ഡ്രോൺ നിർമ്മാതാക്കളായ ഡ്രാഗൺഫ്ലൈ നിർമ്മിച്ചിട്ടുള്ള ഈ ഡ്രോൺ 190 അടി അകലെ നിന്ന് ആളുകളുടെ താപനില, ഹൃദയം, ശ്വസന നിരക്ക് എന്നിവ നിരീക്ഷിക്കുന്നതിനായി പ്രത്യേക ഓൺബോർഡ് തെർമൽ സെൻസറുകളും സ്മാർട്ട് കംപ്യൂട്ടർ വിഷൻ സിസ്റ്റവും ഉപയോഗിക്കുന്നതാണ്. ജനക്കൂട്ടത്തിൽ തുമ്മലും ചുമയും ഉള്ളവരെ കണ്ടെത്താനും ഇതിന് കഴിയും.അതോടൊപ്പം വ്യക്തികൾ തമ്മിലുള്ള സാമൂഹിക അകലം അളക്കാനും കഴിവുണ്ടിതിന്. ഇപ്പോൾ യുഎസിൽ പരീക്ഷണാടിസ്ഥാനത്തിൽ ഉപയോഗിച്ചുകൊണ്ടിരിക്കുന്ന ഡ്രോണുകൾ ഓസ്‌ട്രേലിയയിലും ഉപയോഗപ്പെടുത്തും. ക്വാറന്റൈൻ നിയമങ്ങൾ ആളുകൾ പാലിക്കുന്നുണ്ടെന്ന് ഉറപ്പാക്കാൻ നിരവധി രാജ്യങ്ങൾ ഡ്രോണുകളുടെ സേവനങ്ങൾ ഉപയോഗിക്കുന്നു.
Leave a Reply