കോവിഡ്19 : ആധികാരിക വിവര സ്രോതസ്സുകളായ വെബ്സൈറ്റും ആപ്പും

WHO

കൊറോണ വൈറസ് പടർന്നുപിടിക്കുന്നതിനേക്കാൾ വേഗതയിലാണ് ഈ വൈറസിനെ സംബന്ധിച്ച വ്യാജവാർത്തകളും സന്ദേശങ്ങളും പ്രചരിക്കുന്നത്. 5 ജി വേഗതയില്‍ തന്നെ വ്യാജ സന്ദേശങ്ങൾ പ്രചരിക്കുമ്പോള്‍ യുക്തിപൂർവ്വം ആയി ചിന്തിച്ച് വ്യാജമാണെന്ന് തിരിച്ചറിയുന്നവര്‍ ഉണ്ടാകാം. എന്നാൽ, ‘എനിക്ക് കിട്ടിയത് മറ്റൊരാൾ കൂടി കൊടുത്തേക്കാം എന്ന വലിയ മനോഭാവത്തിൽ’ ചിന്തിക്കുന്നവരും കുറവല്ലെന്നിരിക്കെ കൊറോണയെ കുറിച്ചുള്ള വ്യാജ വാര്‍ത്തകള്‍ പ്രചരിക്കുന്നത് ഒഴിവാക്ക നായി ആധികാരിക വിവരങ്ങൾ നൽകാൻ എന്ന പേരിൽ ഇന്ന് ധാരാളം വെബ്സൈറ്റുകളും ആപ്ലിക്കേഷനുകളും ലഭ്യമാക്കിട്ടുണ്ട്. ഇത്രമേൽ വെബ്സൈറ്റുകളും ആപ്ലിക്കേഷനുകളും ഉള്ളപ്പോൾ നമുക്ക് തന്നെ ഒരു സംശയം ഉണ്ടാകാം ഇതിൽ ഏതൊക്കെയാണ് ആധികാരിക വിവരങ്ങൾ നൽകുന്നതും സുരക്ഷിതം ആയിട്ടുള്ളതുമെന്ന്. സംശയമില്ലാതെ അതിനുള്ള ഉത്തരം പറയാം, ലോകാരോഗ്യസംഘടനയും ഓരോ രാജ്യങ്ങളിലെ സർക്കാരുകൾ ഏർപ്പെടുത്തുന്ന സംവിധാനങ്ങളും കൊറോണാ വൈറസിനെ കുറിച്ചുള്ള വിശ്വസനീയവും ആധികാരികവുമായ വിവരങ്ങൾ അറിയുവാനാശ്രയിക്കാവുന്നതാണ്.

കേരളത്തിൽ (വെബ്സൈറ്റ്: covid19jagratha.kerala.nic.in ആപ്പ്: gok direct)
കേരളത്തിലെ കോവിഡ്19 ബാധിത വിഷയങ്ങളെ സംബന്ധിച്ചുള്ള ആധികാരിക വിവരങ്ങൾക്കായി ‘കോവിഡ് 19 ജാഗ്രത’ എന്ന് വെബ്സൈറ്റ് തയ്യാറാക്കിയിട്ടുണ്ട്. നാഷണൽ ഇൻഫോർമാറ്റിക്സ് സെന്‍റർ, കേരള ഐടി മിഷൻ, കോഴിക്കോട് ജില്ലാ ഭരണകൂടം എന്നിവയുടെയെല്ലാം പങ്കാളിത്തത്തോടെ തയ്യാറാക്കിയിട്ടുള്ള ഈ വെബ്സൈറ്റിലൂടെ അടിയന്തര സേവനങ്ങളും ജനങ്ങൾക്ക് ലഭ്യമാക്കിയിട്ടുണ്ട്. സംസ്ഥാനത്തെ കോവിഡ് 19 പ്രതിരോധ പ്രവർത്തനങ്ങളുടെ ഏകോപനത്തിന് കൂടി ഉപയോഗിക്കുന്നതായിരുന്നു ഈ വെബ്സൈറ്റ്. സംസ്ഥാനത്തെ കോവിഡ് വ്യാപനത്തെ കുറിച്ചുള്ള മുഴുവൻ വിവരങ്ങളും ലഭ്യമാക്കുന്നതോടൊപ്പം ജില്ല തിരിച്ചുള്ള വിവരങ്ങളും ഇതിൽ ഉൾപ്പെടുത്തിയിരിക്കുന്നു. വെബ്സൈറ്റ് സേവനം കൂടാതെ കോറോണയെ കുറിച്ച് സർക്കാർ നൽകുന്ന അറിയിപ്പുകൾ, യാത്രാ നിർദ്ദേശങ്ങൾ, ക്വാറന്റയിനിലുള്ളവർക്ക് ആയുള്ള നിർദ്ദേശങ്ങൾ എന്നീ കാര്യങ്ങളുടെയെല്ലാം സമഗ്രമായ വിവരങ്ങൾ ഉൾപ്പെടുത്തി ‘ജിഒകെ ഡയറക്ട്’ ആപ്പും സംസ്ഥാന സർക്കാർ പൊതുജനങ്ങൾക്കായി അവതരിപ്പിച്ചിട്ടുണ്ട്. ആൻഡ്രോയ്ഡ്, ഐഒഎസ് പ്ലാറ്റ്ഫോമിൽ ഈ ആപ്പ് പിന്തുണയ്ക്കുന്നതാണ്.

ഇന്ത്യയിൽ (വെബ്സൈറ്റ്: mygov.in ആപ്പ്: arogyasethu )
രാജ്യത്തെ കൊറോണ വ്യാപനത്തെ സംബന്ധിച്ച ആധികാരിക വിവരങ്ങൾ അറിയാൻ ആഗ്രഹിക്കുന്നവർ ഗവൺമെന്റിന്റെ’ mygov.in ‘ വെബ്സൈറ്റ് സന്ദർശിച്ചാൽ മതി. കൊറോണയുമായി ബന്ധപ്പെട്ടുള്ള ദേശീയതലത്തിലെ വിവരങ്ങൾ നൽകുന്നതിനായി പ്രത്യേക വെബ്പേജ് ആണ് സർക്കാർ mygov.in ആരംഭിച്ചിരിക്കുന്നത്. രോഗബാധിതരുടെ എണ്ണം, മരണനിരക്ക്, രോഗം ഭേദമായവരുടെ എണ്ണം എന്നിവ ഇതില്‍ ഉൾപ്പെടുത്തിയിട്ടുണ്ട്. കൊറോണാ വൈറസിനെ കുറിച്ചും പ്രതിരോധമാർഗങ്ങൾ, ഫെയ്സ് മാസ്ക് നിർമ്മാണം, ലോക്ഡൗൺ എന്നിവയെക്കുറിച്ചുള്ള വിവരങ്ങൾ പങ്കു വച്ചിട്ടുണ്ട്. അത് കൂടാതെ കേന്ദ്ര, സംസ്ഥാന, ജില്ലാ തലങ്ങളിൽ ഉള്ള ഹെൽപ്പ്‌ലൈൻ നമ്പറുകളും വെബ്സൈറ്റിൽ നൽകിയിട്ടുണ്ട്. വെബ്സൈറ്റ് സൗകര്യം കൂടാതെ പൊതു ജനങ്ങളിലേക്ക് നേരിട്ട് വിവരങ്ങൾ എത്തിക്കുന്നതിനായി അവതരിപ്പിച്ചിട്ടുള്ള മറ്റൊരു വിശ്വസ്തനീയ സേവനമാണ് ‘ആരോഗ്യ സേതു’ എന്ന മൊബൈൽ ആപ്പ്. കോവിഡ് രോഗം തിരിച്ചറിയുന്നതിനും, ട്രാക്ക് ചെയ്യുന്നതിനും ഈ ആപ്പ് സഹായിക്കുന്നതാണ്. മലയാളം ഉൾപ്പെടെ 11 ഭാഷകളിൽ ഇതിന്റെ സേവനങ്ങൾ ലഭ്യമാണ്. ആൻഡ്രോയ്ഡ്, ഐഒഎസ് പ്ലാറ്റ്ഫോമിലാണ് ഈ ആപ്പ് പ്രവർത്തിക്കുന്നത്.

ആഗോള തലത്തില്‍ (വെബ്സൈറ്റ്: www.who.int)
ആഗോളതലത്തില്‍ കോറോണ വൈറസ് ബാധ സ്ഥിരീകരിച്ചവരുടെ എണ്ണം, മരണനിരക്ക്, വൈറസ് ബാധിതരാജ്യങ്ങളുടെ എണ്ണം വ്യക്തമാക്കുന്ന ഭൂപടം, വൈറസ് വ്യാപനവുമായി ബന്ധപ്പെട്ടുള്ള പ്രധാനവാർത്തകൾ തുടങ്ങിയ വിവരങ്ങളെല്ലാം ഉൾപ്പെടുത്തിക്കൊണ്ടുള്ളതാണ് ലോകാരോഗ്യ സംഘടനയുടെ വെബ്സൈറ്റ്. കോവിഡ്19 മായി ബന്ധപ്പെടുത്തി ലോകജനതയ്ക്ക് ഉള്ള ഉപദേശങ്ങൾ, ചോദ്യോത്തരങ്ങൾ, യാത്ര നിർദ്ദേശങ്ങൾ എന്നു തുടങ്ങി വിവിധ വിഭാഗങ്ങളായി തിരിച്ചുകൊണ്ട് അന്തർദേശീയ തലത്തിലുള്ള വിവരങ്ങൾ ലഭ്യമാക്കുന്നതാണിതില്‍

About The Author

Be the first to comment

Leave a Reply

Your email address will not be published.


*