കോവിഡ് 19 നെതിരായ പോരാട്ടത്തിൽ മനുഷ്യർക്കൊപ്പം ഡിജിറ്റൽ ടെക്നോളജികളും പങ്കുചേർന്നിരിക്കുകയാണ്. കോവിഡ് വ്യാപനം തടയുന്നതിനായി പകലും രാത്രിയും ഉറക്കമില്ലാതെ പരിശ്രമിക്കുന്ന ഗവൺമെന്റുകൾ, ആരോഗ്യ പ്രവര്‍ത്തകര്‍, ക്രമസമാധാനപാലകർ എന്നിവര്‍ എല്ലാം തങ്ങളുടെ പ്രവര്‍ത്തനങ്ങളില്‍ സഹായിയും ഉപദേശകനും സന്ദേശവാഹകനുമായെല്ലാം ടെക്നോളജി ഉപയോഗപ്പെടുത്തി കൊണ്ടിരിക്കുന്നു.
കോവിഡ് 19 ന് എതിരായ പോരാട്ടത്തിൽ വിവിധ ലോകരാജ്യങ്ങളിൽ ഉപയോഗപ്പെടുത്തി കൊണ്ടിരിക്കുന്ന ഏതാനും ചില ഡിജിറ്റൽ സാങ്കേതികവിദ്യകളെ കുറിച്ചുള്ള വിവരങ്ങൾ നമുക്കൊന്ന് പരിശോധിക്കാം.
ബ്ലോക്ക് ചെയിൻ സാങ്കേതിക വിദ്യ
മെഡിക്കൽ ഡാറ്റാ ഫലപ്രദമായി കൈകാര്യം ചെയ്യാനും വൈറസ് പ്രതിരോധ സാമഗ്രികളായ അണുനാശിനി, സാനിറ്റൈസർ എന്നിവയുടെ വിതരണങ്ങൾ എല്ലാം ട്രാക്ക് ചെയ്യാനും പൊതുജനങ്ങളുമായി ബന്ധപ്പെടാനും ഈ സാങ്കേതികവിദ്യ ഉപയോഗപ്പെടുത്തുന്നു.
ചാറ്റ്ബോട്ട്
അണുബാധ ഡയഗ്നോസ്റ്റിക്സിൽ ഒരു ഓൺലൈൻ ട്രെയേജ് നൽകുവാൻ ചാറ്റ്ബോട്ട് ഉപകരണങ്ങൾക്ക് കഴിയും.
വിദൂര സന്ദർശനങ്ങൾ വഴി രോഗികളുമായി സംവദിക്കുവാൻ ആരോഗ്യവിദഗ്ധർക്ക് ഈ മാർഗ്ഗം പ്രയോജനപ്പെടുത്താം.
നമ്മുടെ രാജ്യത്ത് വിവിധ മാധ്യമങ്ങളും ഗവൺമെന്റുമെല്ലാം വാട്സ്ആപ്പ്ചാറ്റ്ബോട്ട് സേവനങ്ങൾ ഇതിനോടകം അവതരിപ്പിച്ചിട്ടുണ്ട്.
ത്രീഡി പ്രിന്റിംഗ്
കോവിഡ് 19 പകർച്ചവ്യാധികിടയിൽ സുപ്രധാനമായ പല ആശുപത്രി ഉപകരണങ്ങൾ നിർമിക്കുവാൻ ത്രീഡി പ്രിന്റിങ് ഉപയോഗിക്കാം. പുനർനിർമാണ ഉപകരണങ്ങളിൽ ത്രീഡി പ്രിന്റിംഗ് വാല്‍വുകളിലൂടെ നിരവധി കോവിഡ്19 രോഗികളുടെ ജീവൻ രക്ഷിക്കാൻ ഇറ്റലിയിലെ ഒരു ആശുപത്രിക്ക് സാധിച്ചു.
നൂറുകണക്കിന് ത്രീഡി പ്രിന്റിങ് ഡിസൈൻ എൻജിനീയർമാരും സ്പെഷ്യലിസ്റ്റുകളും റെസിപ്റേറ്ററുകൾ, വാൽവുകൾ, മാസ്കുകൾ തുടങ്ങിയവയുടെ ഉൽപാദനത്തിൽ സഹായിക്കാനുള്ള അവരുടെ താൽപ്പര്യങ്ങൾ അറിയിച്ചിട്ടുണ്ട്.
ഡ്രോണുകൾ
ടെസ്റ്റ് കിറ്റുകളും മെഡിക്കൽ സപ്ലൈകളും കൃത്യമായി നടത്തുന്നതിനും മറ്റുമായി ഡ്രോണുകൾ ഉപയോഗപ്പെടുത്താം. ദക്ഷിണ കൊറിയ, ചൈന തുടങ്ങിയ രാജ്യങ്ങളിൽ പൊതുസ്ഥലങ്ങളിൽ അണുനാശിനി രാസവസ്തുക്കൾ തളിക്കുന്നതിനും മറ്റുമായി ഡ്രോണുകൾ ഉപയോഗപ്പെടുത്തിയിരിക്കുന്നു. രോഗലക്ഷണങ്ങൾ ഉള്ളവരെ കണ്ടെത്താൻ ചൈനയിൽ തെർമൽ ഇമേജിങ് സാങ്കേതികവിദ്യ ഉള്ള ഡ്രോണുകൾ ഉപയോഗിച്ചിരുന്നു.
നമ്മുടെ കൊച്ചു കേരളത്തിൽ ഇത്തരത്തിൽ ഡ്രോണുകളെ ഉപയോഗപ്പെടുത്തിയില്ല എങ്കിലും പുറത്തിറങ്ങുന്നവരെ കണ്ടുപിടിക്കുന്നതിനും ആളുകൾ കൂട്ടംകൂടുന്നത് കണ്ടെത്തുന്നതിനുമായി പോലീസ് സേന ഡ്രോണിന്റെ സേവനം പ്രയോജനപ്പെടുത്തുന്നുണ്ട്.
റോബോട്ടിക്സ്
ഡ്രോണുകൾക്ക് സമാനമായി രോഗ ലക്ഷണങ്ങള്‍ ഉള്ളവരുടെ താപനില പരിശോധിക്കുന്നതിനും പൊതുവിടങ്ങളിൽ ആളുകളെ തിരിച്ചറിയുന്നതിനും അണുവിമുക്തമാക്കതിനും റോബോട്ടിക് സേവനങ്ങൾ പ്രയോജനപ്പെടുത്താം. കൂടാതെ രോഗികളെ പരിചരിക്കുന്നതിനു വേണ്ടിയും റോബോട്ടിക് സാങ്കേതികവിദ്യ ഉപയോഗപ്പെടുത്തുന്നു.
റോബോട്ടുകളുടെ ഉപയോഗം മെഡിക്കൽ സ്റ്റാഫുകളിലേക്കും മറ്റ് ആരോഗ്യപ്രവർത്തരിലേക്കും രോഗവ്യാപനം ഉണ്ടാകുന്നത് തടയാൻ സഹായിക്കുന്നതാണ്.
വീഡിയോ കോൺഫറൻസിങ്
വീഡിയോ കോൺഫറൻസിങ് സംവിധാനങ്ങൾ പ്രയോജനപ്പെടുത്തിയാണ് പല കമ്പനികളും വിദ്യാഭ്യാസ സ്ഥാപനങ്ങളും ഇപ്പോഴത്തെ സാഹചര്യത്തിൽ പ്രവർത്തനങ്ങൾ മുന്നോട്ട് കൊണ്ടു പോകുന്നത്. എന്തിനേറെ പറയുന്നു രാജ്യമൊട്ടാകെ ലോക് ഡൗൺ നിലനിൽക്കുന്ന സാഹചര്യത്തിൽ ഇന്ന് ഗവൺമെന്റിന്റെ പോലും പല മീറ്റിങ്ങുകളിലും വീഡിയോ കോൺഫറൻസിലൂടെയാണ് നടത്തപ്പെടുന്നത്.
പ്രമുഖ ക്ലൗഡ് കോൺഫറൻസിംഗ് സൊലൂഷൻ പ്രൊവൈഡറായ സൂം അതിന്റെ ഉപയോക്താക്കളുടെ എണ്ണത്തില്‍ വൻവർധനവാണ് ഇപ്പോൾ രേഖപ്പെടുത്തിയിരിക്കുന്നത്. അതായത് 2019ലെ എല്ലാ മാസത്തേക്കാൾ 2020 ലെ ആദ്യപാദത്തിൽ തന്നെ കൂടുതൽ പ്രതിമാസ സജീവ ഉപയോക്താക്കൾ ആണ് ലഭ്യമായിരിക്കുന്നത്.
സോഷ്യൽ മീഡിയ സേവനങ്ങൾ
ഇന്ന് ലോകത്ത് ആശയവിനിമയത്തിന് ഒരു പ്രധാന മാധ്യമമാണ് വിവിധ സോഷ്യൽ മീഡിയകൾ. സാമൂഹിക അകലം പാലിക്കല്‍ നടപടികൾ കാരണം പലരും വിവരങ്ങൾ പങ്കുവയ്ക്കാനും ബന്ധങ്ങൾ കൈവിടാതെ സൂക്ഷിക്കുന്നതിനും മറ്റുമായി സോഷ്യൽ മീഡിയകളെ ആണ് ആശ്രയിക്കുന്നത്. സോഷ്യൽ മീഡിയകൾ വഴി വ്യാജവും തെറ്റിദ്ധരിക്കപ്പെടുന്ന തുമായ വിവരങ്ങൾ ധാരാളം പ്രചരിക്കുന്ന സ്ഥിതിവിശേഷം കണക്കിലെടുത്ത് ഫേസ്ബുക്ക്, ട്വിറ്റർ പോലുള്ള മാധ്യമങ്ങൾ തങ്ങളുടെ സേവനങ്ങളിൽ ശക്തമായ നടപടികൾ കൈക്കൊണ്ടിട്ടുണ്ട്.
ആർട്ടിഫിഷ്യൽ ഇന്‍റലിജൻസ്
നാച്ചുറൽ ലാംഗ്വേജ് പ്രോസസ്സിംഗ് ഉപയോഗപ്പെടുത്തിക്കൊണ്ട് ഗവേഷകർക്ക് ശാസ്ത്രീയ പ്രബന്ധങ്ങളും ലേഖനങ്ങളും എല്ലാം തയ്യാറാക്കാവുന്നതാണ്. അമേരിക്കയിൽ നടപ്പിലാക്കിയ കോവിഡ് 19 ഓപ്പൺ റിസെര്‍ച്ച് ഡാറ്റാ സൈറ്റ് (CORD19) എന്ന പദ്ധതിയുടെ ഭാഗമായി ഗവേഷണസംഘം വികസിപ്പിച്ചെടുത്തിട്ടുണ്ട്. കോവിഡ് 19 മായി ബന്ധപ്പെട്ടുള്ള പുതിയ സ്ഥിതിവിവരകണക്കുകളും സമീപഭാവിയിൽ ഉണ്ടാകാൻ സാധ്യതയുള്ള പ്രശ്നങ്ങളെ പറ്റിയുള്ള പ്രസക്തമായ പഠനങ്ങളും ഇതിൽ ഉൾപ്പെടുത്തിയിട്ടുള്ളത്തിനാൽ ഗവേഷകർക്ക് വിവര ൾ എളുപ്പത്തിൽ ലഭ്യമാകും.
5 ജി
ലോകത്തെ മുഴുവൻ ബാധിച്ചിരിക്കുന്ന ഈ മഹാമാരിയെ തടയുന്നതിന് 5 ജി സേവനം വളരെയധികം സഹായകരമായിരിക്കുകയാണ്. കാരണം, 5ജിയുടെ സവിശേഷതകളായ വലിയ ബാൻഡ് വിഡ്ത്ത്, ഉയർന്ന വേഗത, കുറഞ്ഞ ലെറ്റൻസി എന്നിവ ആശുപത്രികളിൽ എമർജൻസി കമാന്‍ഡ് സെൻറ്ററുകളും എല്ലാം തടസ്സമില്ലാതെ ഉള്ള ആശയവിനിമയം സാധ്യമാക്കുന്നതില്‍ പ്രധാന പങ്കു വഹിക്കുന്നു.
ഓഗ്ഗ്മെൻറ്റഡ് റിയാലിറ്റി/ വെർച്വൽ റിയാലിറ്റി
കോവിഡ്19 ന്റെ വ്യാപനത്തെ തുടർന്ന് ഇന്ന് ഒട്ടുമിക്ക വ്യവസായങ്ങളുടെയും ഈ വർഷത്തെ പ്രധാന കോൺഫറൻസുകൾ എക്സ്പോകളം റദ്ദാക്കുകയും മാറ്റി വെക്കുകയും ചെയ്തിരിക്കുന്നു. എന്നാല്‍ ഈ ഒരു പ്രശ്നം വെർച്ച്വൽ
റിയാലിറ്റിയുടെ സഹായത്തോടെ പരിഹരിക്കാമെന്ന ചില കമ്പനികൾ തെളിയിച്ചിരിക്കുകയാണ്. വെർച്ച്വൽ റിയാലിറ്റിa സാങ്കേതികവിദ്യ ഉപയോഗിച്ചുകൊണ്ട് എച്ച് ടി സി തങ്ങളുടെ വിവേ എക്കോസിസ്റ്റം കോൺഫറൻസ് നടത്തിയിരുന്നു.
ഭാവിയില്‍ ആരോഗ്യ രംഗത്തും ബിസ്സിനസ്സ് രംഗത്തും എല്ലാം ഇത്തരത്തിലുള്ള ഡിജിറ്റല്‍ ഉപകരണങ്ങളുടെ കൂടുതല്‍ സേവനങ്ങള്‍ പ്രയോജനപെടുത്തുന്ന ഒരു സ്ഥിതിവിശേഷത്തിലേക്കാണ് ഇപ്പോഴത്തെ സാഹചര്യം നമ്മെ നയിച്ചുകൊണ്ടിരിക്കുന്നത്.
Leave a Reply