കൊറോണക്കാലത്ത് വീട്ടിലിരുന്നുള്ള ജോലി സാദ്ധ്യമാക്കുക എന്ന ലക്ഷ്യവുമായി തങ്ങളുടെ വീഡിയോ കോണ്‍ഫറന്‍സിങ് സേവനം സൗജന്യമായി ലഭ്യമാക്കിയിരിക്കുകയാണ് ബിഎസ്എന്‍എല്‍. എന്റര്‍പ്രൈസ്, എഫ്‌ടിടിഎച്ച്, ബ്രോഡ്ബാന്‍ഡ് ഉപഭോക്താക്കള്‍ക്കാണ് ഇത് പ്രയോജനപ്പെടുക. വരിചേര്‍ന്ന് ആദ്യ പത്തുദിവസത്തേക്ക് സേവനം സൗജന്യമായിരിക്കും.
നിലവാരത്തിലും സൗകര്യത്തിലും ഏറെ മുന്നിലാണ് തങ്ങളുടെ വീഡിയോ കോണ്‍ഫറന്‍സിങ് സേവനമെന്ന് ബിഎസ്എന്‍എല്‍ അവകാശപ്പെടുന്നു. ചാറ്റ്, സ്ക്രീന്‍ ഷെയറിങ്, ഫയല്‍ കൈമാറ്റം, വൈറ്റ്‌ബോഡ് തുടങ്ങിയ സൗകര്യങ്ങളെല്ലാമുണ്ട്. ദൃശ്യങ്ങള്‍ക്ക് 4K റെസല്യൂഷന്‍ വരെ ലഭിക്കാം (എച്ച്ഡിയേക്കാള്‍ മിഴിവാര്‍ന്നതാണ് 4K).
എങ്ങനെ വരിചേരാം?
ബിഎസ്എന്‍എലിന്റെ ഔദ്യോഗിക വെബ്‌സൈറ്റായ https://www.bsnl.co.in/ സന്ദര്‍ശിച്ചാല്‍ വീഡിയോ കോണ്‍ഫറന്‍സിങ്ങിന് വരിചേരാനുള്ള ലിങ്ക് കാണാം (ഈ കുറിപ്പെഴുതുമ്പോള്‍ ഇത് https://zfrmz.com/UhinhnhwFdCtfx0OT0vx ആണ്; ഇത് ക്ലിക്ക് ചെയ്താലും മതി).
- മേല്‍ക്കൊടുത്ത ലിങ്ക് സന്ദര്‍ശിച്ച് ഫോം പൂരിപ്പിക്കുക.
- സബ്സ്ക്രിപ്ഷനുമായി ബന്ധപ്പെട്ട വിവരങ്ങള്‍ ഉള്‍പ്പെടുത്തി ബിഎസ്എന്‍എല്‍ മറുപടി തരും.
- മറുപടിയിലെ വിവരങ്ങള്‍ പിന്തുടര്‍ന്ന് വീഡിയോകോണ്‍ഫറന്‍സിങ് ഉപയോഗിക്കാം. സാധാരണ കംപ്യൂട്ടറോ ഫോണോ തന്നെ മതിയാകും.
Leave a Reply