കൊറോണ വൈറസ് പാൻഡെമിക് കാരണം ഓൺലൈൻ ലേണിംഗ് പ്ലാറ്റ്ഫോമുകളിലൊന്നായ കോഴ്സെറ 3800 കോഴ്സുകൾ തൊഴിൽരഹിതർക്ക് സൗജന്യമായി ലഭ്യമാക്കും. സർക്കാർ ജീവനക്കാർക്കുള്ള സർക്കാർ പരിശീലന പരിപാടിയുടെ ഭാഗമാണ് കോഴ്സെറ വർക്ക്ഫോഴ്സ് റിക്കവറി ഇനിഷ്യേറ്റീവ് നടപിലാക്കുന്നത്.തൊഴിൽ നേടുന്നതിന് സഹായിക്കുന്ന കഴിവുകൾ വികസിപ്പിക്കാൻ തൊഴിലാളികളെ സഹായിക്കുക എന്നതാണ് ഈ സംരംഭത്തിന്റെ ലക്ഷ്യം. ഗൂഗിൾ, ഐബിഎം പോലുള്ള കമ്പനികളുമായി പങ്കുചേർന്ന് നിർദ്ദിഷ്ട പരിശീലന പരിപാടികളും ക്ലൗഡ് കംപ്യൂട്ടിംഗ്, എമേർജിംഗ് ടെക്നോളജീസ്, മെഷീൻ ലേണിംഗ്, ബിഗ് ഡേറ്റ, മറ്റ് ബിസിനസ്സ് സ്പെസിഫിക് ട്രെയ്നിംഗ് എന്നിവയുമായി ബന്ധപ്പെട്ട കോഴ്സുകളുമാണ് ഇതിൽ ഉൾപ്പെടുത്തിയിരിക്കുന്നത്.
Leave a Reply